” ചേട്ടാ ട്രുത്ത് ഓർ ഡേറ്… ”
ജൂനിയർ പെണ്ണ് ആദ്യം തന്നെ എൻ്റെ നേരെയാണ് തുള്ളി ചാടി എത്തിയത്…
” രണ്ടും വേണ്ട മോളെ നമ്മളെ വിട്ടേക്ക്… ”
ഞാൻ അവളെ നോക്കി തമാശ രൂപേണ കൈകൂപ്പീ പറഞ്ഞു…
” ഹേയ് അത് പറ്റില്ല…എന്തേലും ഒന്ന് ചൂസ്സ് ചെയ്യ്… ”
അവൾ വിടില്ല എന്നർത്ഥത്തിൽ വീണ്ടും നിന്ന് ചിണുങ്ങി…കുരുപ്പിനൊക്കെ നല്ല ചവിട്ട് കൊടുക്കാഞ്ഞിട്ടാ…
” എന്താടാ പാവം കൊച്ച്…ഒന്ന് ചൂസ്സ് ചെയ്തൂടേ…. ചിലവൊന്നുമില്ലല്ലോ… ”
ശ്രീയുടെ വകയായിരുന്നു ആ കമൻ്റ്…അല്ലേലും പൂവൻ കോഴികൾക്ക് പിടക്കോഴികളെ പിണക്കാൻ താൽപര്യം ഉണ്ടാവില്ലല്ലോ…
” ഒന്ന് പോടേയ് നീ വേണേൽ ഉണ്ടാക്കിയാൽ മതി…. ”
ഞാൻ താൽപര്യം ഇല്ലെന്ന അർത്ഥത്തിൽ അവിടെ നിന്നും കുറച്ചു മാറി നിന്നു…അപ്പോഴതാ വരുന്നു ആതിര…കാര്യം ഇത്രയും ദിവസം കാണുന്നത് പോലും ശല്ല്യം ആണെങ്കിലും ഇപ്പൊ അവൾക്ക് കാര്യം ഒക്കെ മനസ്സിലായി കാണണം…എന്തായാലും എഴുതിയത് മുഴുവനും കാണിച്ചു തന്നതല്ലെ ഒന്ന് മൈൻ്റ് ചെയ്യ്തേക്കാം…
” ആതിരേ…എന്താടോ മിണ്ടാതെ പോണെ… ”
ഞാൻ മുന്നിലൂടെ പോയ ആതിരയെ നോക്കി ചോദിച്ചതും അവൾ മടിച്ച് മടിച്ചാണെങ്കിലും അവിടെ നിന്നു…അതോടെ ഞാൻ അവൾക്കരികിലേക്ക് നീങ്ങി…
” ഏയ് ഒന്നൂല്ല്യ… ”
അവൾ ചമ്മൽകൂച്ചി പറഞ്ഞത് എനിക്ക് എന്തോ വിശ്വസിക്കാൻ കഴിഞ്ഞില്ല…