” അതൊക്കെ പറയാൻ ഉണ്ട് മോനെ…ആദ്യം ഇയാള് ഫോണിലൂടെ തെറി പറഞ്ഞ കാര്യം നടക്കട്ടെ…എന്തേ ഇപ്പൊ തിടുക്കമില്ലേ… ”
ഞാൻ തൽക്കാലം ദിവ്യയുമൊത്തുള്ള കാര്യം എക്സാം കഴിഞ്ഞ് പറയാം എന്ന തീരുമാനത്തിലെത്തി…
” ആ അത് സീനില്ല…ആ വേട്ടാവളിയൻ സതീശൻ്റെ എക്സാം ആ…പക്ഷെ അവൻ പോയി…എക്സാം നടത്തുന്നത് ആര്യ മിസ്സാ… ”
അവൻ ഒരു വിജയ ചിരിയോടെ പറഞ്ഞപ്പൊ എനിക്കും ആശ്വാസം തോന്നി… ആര്യമിസ്സ് അല്ലേലും എക്സാം ഹോളിൽ അങ്ങനെ സീൻ ആക്കില്ല…പോരാത്തതിന് ഇപ്പൊ ന്വാമ്മിൻ്റെ ചേട്ടത്തി അല്ലേ അതോണ്ട് അതിൽ കേറി പിടിക്കാം…മറ്റേ സതീശൻ ആണെങ്കിൽ തീർന്നേനെ…അത് അങ്ങനെ ഒരു മൈരൻ….
” ഓ…അത് കലക്കി…എന്നാ ഹബീബി…കം ടു എക്സാം ഹോൾ…. ”
ഞാൻ അവനേയും തൂക്കി ഡിപ്പാർട്ട്മെന്റിനടുത്തേക്ക് നടന്നു…എന്നിട്ട് വേഗം തന്നെ എക്സാം ഹാളിന് മുന്നിൽ എത്തി…ചേട്ടത്തി അവിടെ ഉണ്ടായിരുന്നു…
” ആ എത്തിയോ…ഞാൻ കരുതി രണ്ടും മുങ്ങി കാണുമെന്ന്… ”
ഞങ്ങളെ കണ്ടതും പഴയെ ആര്യ മിസ്സിലേക്ക് ചേട്ടത്തി തിരിച്ചെത്തി…അതിന് ഞങ്ങൾ രണ്ടും വെടിപ്പായി ഇളിച്ചു കാണിച്ചു…
” മ്മ്…കയറിക്കോ… ”
മിസ്സ് ഞങ്ങൾക്ക് വഴിയൊരുക്കി…അതോടെ റോൾ നമ്പർ തപ്പി വേഗം സീറ്റ് ലക്ഷ്യമാക്കി നടന്നു…എൻ്റെ പിറകിലായി നന്ദുവിൻ്റെ സീറ്റ് ഉണ്ടായിരുന്നു…എനിക്ക് തൊട്ടടുത്ത് ആതിര…പണ്ടത്തെ പോലെ അവളുടെ ശല്ല്യം ഇനി ഉണ്ടാവില്ല എന്നെനിക്ക് അറിയാം…അതിനുള്ള പണി ഒക്കെ കഴിഞ്ഞല്ലോ…അതോണ്ട് ഞാൻ അവളെ നോക്കി ഒന്ന് മൈൻ്റാക്കി ചിരിച്ചു…വേറൊന്നുമല്ല അവൾ എന്തേലും കാണിച്ച് തന്നിലേൽ വട്ടത്തിൽ മൂഞ്ചുമല്ലോ…പുറകിലിരിക്കുന്നവന് ഒരു യൂണിറ്റിന്റെ പേര് പോലും അറിയില്ലല്ലോ…വല്ല വിസ്കിയുടേയും റേറ്റ് ചോദിച്ചാൽ തെറ്റാതെ പറയും…