” അതേ കാലിന് അതികം സ്ട്രെസ് ഒന്നും കൊടുക്കണ്ടാ… ”
പെട്ടെന്ന് പുറകിൽ നിന്നുള്ള അവളുടെ കിളി നാദം ഉയർന്നതും ഞാൻ വീണ്ടും ഓണ് ആയി…
” മ്…. ശ്രദ്ധിക്കാം…. ”
ഞാൻ മിററിലൂടെ നോക്കി മറുപടി പറഞ്ഞു…
” വെള്ളം ഒന്നും തട്ടികേണ്ടാ…അത് ഒന്ന് നന്നായി ഉണങ്ങികോട്ടേ… ”
” മ്മ്….. ”
” മൂളിയാൽ പോരാ ശ്രദ്ധിച്ചോണം… ”
എൻ്റെ മൂളലുകൽ അല്ലേലെ അവൾക്ക് ദഹിക്കില്ല….
” ആ ഞാൻ ശ്രദ്ധിച്ചോളാം….എൻ്റമ്മോ… ”
ഞാൻ ചിരിയോടെ പറഞ്ഞ് വണ്ടി ഇച്ചിരി വേഗത്തിൽ വിട്ടു…പിന്നൊന്നും ഞങ്ങൾ അങ്ങനെ സംസാരിച്ചില്ല…ഒടുക്കം കുറച്ചു നേരത്തെ യാത്രയ്കൊടുവിൽ അവളുടെ തറവാടിന്റെ അടുത്തുള്ള വഴിക്കെത്തി… അതോടെ അവൾ വേഗം ഇറങ്ങി…
” പറഞ്ഞത് ഒക്കെ ഓർമ്മയുണ്ടല്ലോ… ”
വണ്ടിയിൽ നിന്നും ഇറങ്ങിയതും അവൾ വീണ്ടും എന്നെ ആ കാര്യങ്ങൾ ഓർമ്മിപ്പിച്ചു…ഞാൻ അതിന് ഉണ്ടെന്നർത്തത്ഥിൽ തലയാട്ടി…അപ്പോഴും ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു….ശരിക്കും സുന്ദരി ആണെൻ്റെ ദിവ്യകുട്ടി…നല്ല നാടാൻ ലുക്കുള്ള ഒരു ചൂടത്തി പെണ്ണ്….
” അതേ…മതി കിനാവ് കണ്ടത് വിട്ടോ… ”
എൻ്റെ നോട്ടം കണ്ടതും വിരലു കൊണ്ട് ഞൊട്ട ഇട്ട് അവൾ പറഞ്ഞു…അതോടെ ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടെന്ന് മനസ്സിലായതും ചമ്മൽ മറയ്ക്കാൻ ഞാൻ വേഗം തന്നെ വണ്ടി വളച്ച് മുന്നോട്ടെടുത്തു…വണ്ടി മുന്നോട്ട് ഇച്ചിരി എത്തിയപ്പോൾ ഞാൻ മിററിലൂടെ പുറക് വശത്തേക്ക് നോക്കിയപ്പോൾ കണ്ടത് എൻ്റെ പോക്ക് നോക്കി ഇടുപ്പിൽ കൈകുത്തി ചിരിക്കുന്ന ദിവ്യയെയാണ്…അതെൻ്റെ ഉള്ളിൽ പുതിയ ഒരുതരം അനുരാഗത്തിന്റെ മുത്തുകൾ പാകി….