ബിയർ ഉം ബീഫ് ഉം നാടൻ പാട്ടും ഓർമകളും പുഴയിലെ നീന്തലും ആയി നല്ലോരു ഗെറ്റ് ടുഗെതർ.. അവസാനം എല്ലാവരും പിരിഞ്ഞു.. ലിനുവും രോഹിതും ശരത്തും ഒഴികെ.. അവർ അന്ന് രോഹിതിന്റെ കൂടെ താമസിച്ചു രാവിലെ പോകാം എന്ന് തീരുമാനം ആയി…
ഇടക്ക് ലിനു പൂജയുടെ ഫേസ്ബുക്കിൽ കയറി.. അപ്പോൾ ഒരു പുതിയ മെസ്സേജ് കണ്ടു.. ആൽവിൻ എന്നൊരുത്തൻ ആണ്. അവളുടെ ക്ളാസിൽ ഉള്ളതാണ്. കോളേജിൽ അന്നൊരു ബർത് ഡേ സെലിബ്രേഷൻ നടന്നിരുന്നു.. അതിന്റെ ഫോട്ടോസ് ആണ്.. കൂട്ടത്തിൽ ഒരു ഫോട്ടോ ലിനുവിന്റെ മനസ്സിൽ സംശയത്തിന്റെ ഒരു വിത്ത് പാകി. കോളേജിലെ ഗാർഡനിൽ മരക്കമ്പുകൾ കൊണ്ടു വേലി പോലെ ഉണ്ടാക്കിയിട്ടുണ്ട്.. അപ്പുറത്തു ആൽവിൻ മുൻപിലായി ഇപ്പുറത്ത് പൂജ.. കൈകൾ കോർത്തു പിടിച്ചിട്ടുണ്ട്.. കാര്യമായി ബോഡി ടച്ച് ഒന്നുമില്ലെങ്കിലും ഒരു കപ്പിൾ ഫീൽ ആണ് ഫോട്ടോക്ക്. ലിനുവിന് ആകെ ഒരു അസ്വസ്ഥത ഫീൽ ചെയ്തു. അവളോട് ചോദിച്ചാലോ.. വേണോ.. ആലോചിച്ചു അവൻ മയങ്ങിപ്പോയി.. ഉണർന്നപ്പോൾ പാതിരാത്രി.. നോക്കിയപ്പോൾ ഫോണിൽ ചാർജ് ഇല്ല.. അത് കുത്തി വെച്ച്.. അവിടെ കിടന്നിരുന്ന രോഹിതിന്റെ ഫോൺ എടുത്ത് പൂജയെ വിളിച്ചു.. പാതിരാത്രി അപരിചിതമായ നമ്പറിൽ നിന്ന് കോൾ കണ്ട് ഒന്ന് ഞെട്ടട്ടെ.
പക്ഷേ ഞെട്ടിയത് ലിനു ആണ്.. ബെൽ അടിച്ചതും കോൾ പ്രതീക്ഷിച്ചിരുന്ന പോലെ പൂജ എടുത്തു.. അടക്കി പിടിച്ച സ്വരത്തിൽ.. ആ എന്തേ വൈകിയേ വിളിക്കാൻ.. എന്ന് ചോദിച്ചു.. ലിനു അമ്പരന്നു.. ഇത് ഞാൻ ആണ് പെട്ടെന്ന് അവൻ പറഞ്ഞു.. അപ്പുറത്തു ഒരു സെക്കൻഡ് നിശബ്ദത..
നീ ആരാണെന്നാ കരുതിയത്..
ലിനുവിന്റെ ശബ്ദം തിരിച്ചറിഞ്ഞു പൂജ..
എനിക്ക് തോന്നിയിരുന്നു ലിനു ഇന്ന് വിളിക്കുമെന്ന്.. അവിടത്തെ അടിച്ചു പൊളി ഒക്കെ കഴിഞ്ഞോ..
അങ്ങനെ 2 മിനുട്ട് സംസാരിച്ചു അവൻ ഫോൺ കട്ട് ചെയ്തു. ഒന്നൂടെ ആലോചിച്ചപ്പോൾ അവൾ ആരുടെയോ ഫോൺ കാത്തിരിക്കുക ആയിരുന്നു.. താൻ ആണെന്ന് കണ്ടപ്പോൾ കൂട്ടുകാരി എന്നൊരു നമ്പർ ഇറക്കിയതല്ലേ എന്ന് ലിനുവിന് തോന്നി.
അവൻ വീണ്ടും അവളുടെ ഫേസ്ബുക്കിൽ കയറി.. ആൽവിന്റെ മെസ്സേജ് ന് പൂജയുടെ reply കണ്ടു.. എടാ പൊട്ടാ ഇങ്ങനെ ഒരുമിച്ചുള്ള ഫോട്ടോ ഒന്നും ഫേസ്ബുക്കിൽ അയക്കല്ലേ.. മെയിൽ ചെയ്താൽ മതി. Ok കുറച്ചു മെയിൽ ചെയ്തിട്ടുണ്ട്.. നോക്കിക്കോ എന്ന് അവന്റെ മറുപടി ഒപ്പം കണ്ണിറുക്കി ചിരിക്കുന്ന സ്മൈലി യും.
ലിനുവിന്റെ ചങ്കിടിപ്പ് കൂടി.. വേഗം പൂജയുടെ മെയിലിൽ കയറി നോക്കി.. ഒന്നുമില്ല. അപ്പോൾ വേറെ മെയിൽ ഐഡി ഉണ്ട്. അതേതാണാവോ.. എന്തായാലും പൂജ കുട്ടി അത്ര പുണ്യാളത്തി ഒന്നുമല്ല എന്ന് അവനു തോന്നിത്തുടങ്ങി.