“പ്ലീസ് എന്റെ കുടുംബജീവിതം തകർക്കരുത്, എനിക്ക് ആകെ അവരെ ഉള്ളു പ്ലീസ്…”
അവളുടെ ആ വാക്കുകളിൽ നിന്ന് താനും നേഹയും ആയുള്ള ബന്ധം അവൾ അറിഞ്ഞു എന്ന് അവന് മനസിലായി.
“ഞാൻ പറഞ്ഞില്ലേ, ഞാൻ ആരെയും ഉപദ്രവിക്കില്ല സ്നേഹം മാത്രം. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്, അതിന് സമ്മതം ആണേൽ നമുക്ക് എല്ലാം പറഞ്ഞ് തീർപാക്കാം. എന്ത് പറയുന്നു…?”
അവന്റെ ചോദ്യം കേട്ട്, എന്ത് പറയണം എന്ന് അറിയാതെ അവൾ തല താഴ്ത്തി നിന്നു.
“ഈ ഹോട്ടലിൽ തന്നെ റൂം നമ്പർ 806. നാളെ രാത്രി…. അപ്പൊ എല്ലാം പറഞ്ഞ പോലെ…”
അവൻ അവളുടെ തോളിൽ ഒന്ന് പതിയെ തടവി കൊണ്ട് പുറത്തേക്ക് പോയി. ദേവി ആകെ ഒരു അവസ്ഥയിൽ ആയിരുന്നു. മുഖം ഒന്ന് കഴുകിയ ശേഷം അവൾ പുറത്തേക്ക് ചെന്നു. ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് അവർ റൂമികളിലേക്ക് പിരിഞ്ഞു. ഉറക്കം വരാതെ ദേവി ആ രാത്രി എങ്ങനെയോ തള്ളി നീക്കി.
പിറ്റേന്ന് അവൾ എഴുന്നേറ്റപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു. ആദ്യമായാണ് ഇത്ര സമയം താൻ കിടന്നുറങ്ങുന്നത്.എഴുനേറ്റ് ഫ്രഷ് ആയി അവൾ മക്കളുടെ റൂമിലേക്ക് നടന്നു. റൂം തുറന്ന് അകത്ത് കയറിയ അവൾ നേഹയുടെ സംസാരം കേട്ട് ഒന്ന് നിന്നു.അവൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്
“അതെന്താ ഇന്ന് പറ്റാതെ, ഇന്ന് ഫ്രീ അല്ലെ….? ഹ്മ്മ് എന്നാൽ ശെരി നാളെ ആവാം, നീ പറഞ്ഞപോലെ അശ്വിനെ ഇതുവരെ തൊടിച്ചിട്ടില്ല… അവന് ഒരു വല്യ സർപ്രൈസ് ലോഡിങ് ആണെന്ന് അറിയില്ലലോ…ഹ ഹ ഹ….”
അവൾ ആരോടാ സംസാരിക്കുന്നതെന്ന് ദേവിക്ക് മനസിലായി.ദേവി മുറിയിലേക്ക് കേറി ചെന്നു. അവളെ കണ്ട് നേഹ ബൈ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.