ബ്ലാക്‌മെയ്ലിംഗ്, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി അവനെ അറസ്റ്റ് ചെയ്തു. തെളിവായി അവന്റെ ഫോണിൽ നിന്നുള്ള മെസ്സേജും മറ്റു വീഡിയോകളും പരാതികരൻ ആയി അശ്വിനും ജീവ അവളെ പതിവായി ശല്യം ചെയ്തു എന്ന് ശക്ഷിയായി ദേവിയും. തായ്‌ലൻഡ് നിയമം അനുസരിച്ച് ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും വിധിച്ച് അവനെ തായ്‌ലൻഡ് ജയിലിൽ ആക്കി. തായ്‌ലൻഡിൽ നിന്ന് പോകുന്നതിനു മുൻപ് ദേവിയും അശ്വിനും അവനെ ചെന്ന് കണ്ടു. ജീവക്ക് അപ്പോഴും മനസിലായില്ലയിരുന്നു. എല്ലാം ചെയ്തത് അവർ ആണെന്ന്. നേഹ സ്വയം ആത്മത്യ ചെയ്തത് ആണെന്ന് ആണ് അവൻ കരുതിയത്.
“ഹായ് ഓൾഡ് ഫ്രണ്ട്….ഇവിടുന്ന് ഇറങ്ങിട്ട് ഇനി നിനക്ക് എന്തേലും കണക്ക് തീർക്കാൻ ഉണ്ടേൽ നേർക്ക് നേരെ വരാം. വരണം നീ… ശ്രീദേവി ടീച്ചറുടെ മകൻ അശ്വിൻ ആണ് പറയുന്നത്….”
അവർ അവിടെ നിന്ന് പോയി. ജീവ അപ്പോഴും വല്ലാത്ത ആശയകുഴപ്പത്തിൽ ആയിരുന്നു. എന്നാലും അവന്റെ ഉള്ളിലെ പക കേട്ടടങ്ങിട്ടില്ലായിരുന്നു.
തായ്‌ലൻഡിലെ ഫോര്മാലിറ്റി എല്ലാം കഴിഞ്ഞ് അവർ നാട്ടിലേക്ക് തിരിച്ചു. അശ്വിൻ നേഹയോട് പറഞ്ഞ പോലെ അവർ ഒരുമിച്ച് തന്നെ ആണ് തിരിച്ചു പോകുന്നത്. എന്നാൽ നേഹയുടെ ചേതനയറ്റ ശരീരത്തോടെ ആണ് അവർ തിരിച്ചുപോയത്.നാട്ടിൽ എത്തി ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മുന്നിൽ ദേവിയും അശ്വിനും നല്ലപോലെ അഭിനയിച്ചു നിന്നു.
അങ്ങനെ മാസങ്ങൾ കടന്നുപോയി. അശ്വിൻ ബാംഗ്ലൂരിലെ ജോലി വിട്ട് നാട്ടിലെ വീട്ടിൽ അമ്മയുടെ ഒപ്പമായി താമസം. അച്ഛന്റെ സ്വപ്നം ആയ മൂന്നാറിലെ റിസോർട്ട് അവൻ തിരിച്ചുപിടിച്ചു. കുറച്ചു നാൾ കഴിഞ്ഞ് ദേവി അശ്വിനെ തന്റെ കൂട്ടുകാരി ഷീജ ടീച്ചറുടെ ഡിവോഴ്സ് ആയ മകളെ കൊണ്ട് അശ്വിനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.എല്ലാവർക്കും അത് സമ്മതം ആയിരുന്നു. ശേഷം ദേവിയുടെ ആഗ്രഹപ്രകാരം അവർ ഒരുമിച്ച് സന്തോഷമായി ജീവിച്ചു….