“നിന്നെ ഞാൻ സ്നേഹിച്ചു, വിശ്വസിച്ചു, ആത്മാർത്ഥമായി … അതിന് നീ എനിക്ക് തന്നത്…..”
അവൻ പിടി നല്ലപോലെ മുറുക്കി. നേഹ കിടന്ന് പിടഞ്ഞു. അൽപസമയം കൊണ്ട് അവളുടെ പിടച്ചിൽ നിന്നു. അവളുടെ കയ്കാലുകൾ നിലച്ചു. അശ്വിൻ ബെഡിൽ നിന്ന് എഴുനേറ്റ് അവളെ ബെഡിൽ നിന്ന് എടുത്തു. എന്നിട്ട് അവളെ കൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു. അവസാനമായി അവൻ അവളുടെ നെറ്റിയയിൽ ഒന്ന് ചുംബിച്ചു. എന്നിട്ട് അവളെ ആ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ഇട്ടു……
തിരിച്ച് അശ്വിന്റെ റൂമിൽ എത്തിയ ദേവി കാണുന്നത് ബെഡിൽ ഇരിക്കുന്ന അശ്വിനെ ആണ്.
“അച്ചു…. നേഹയെവിടെ…?”അവൾ ചോദിച്ചു.
“അവൾ ഇനി ഇല്ല…. അവൾ പോയി….എന്റെ ഈ കൈകൾ കൊണ്ട് ഞാൻ എല്ലാം അവസാനിപ്പിച്ചു..”
“മോനെ….. അത്…..”
“ഒന്നും സംഭവിക്കില്ല…. എല്ലാം ഞാൻ നോക്കിക്കോളാം….”
“എന്നാലും മോനെ അവള്…. അത്ര വേണമായിരുന്നോ….?”
“അമ്മേ ഞാൻ അവളോട് ഷെമിക്കുമായിരുന്നു. അവള് വേറെ ഒരാളുടെ കിടന്നു, എന്നെ ചതിച്ചു. അത് എല്ലാം പോട്ടെ. അമ്മയെ അവന് വേണ്ടി അവൾ….. എന്റെ കുഞ്ഞ്… ഞാൻ എത്ര സ്വപ്നം കണ്ടു എന്ന് അറിയോ അമ്മേ….”
“മോനെ….”
“ചതിക്ക് ചതി എന്ന വാചകം അവൾ അർഹിക്കുന്നില്ല,ഒരു ഭാര്യ എന്ത് ആകാൻ പാടില്ല എന്നതിനേക്കാൾ കൂടുതൽ അവൾ ആയി.അവൾ ചെയ്തത ചതിക്ക് അവളുടെ ജീവൻ ആണ് പ്രായശ്ചിതം….പിന്നെ അവൻ അവനുള്ളത് പുറകെ വരും….”
“മോനു……”ദേവി അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
കതകിൽ ആരോ തട്ടുന്ന കേട്ടാണ് ഉറക്കത്തിൽ നിന്ന് ജീവ എഴുന്നേറ്റത്. വാതിൽ തുറന്ന് നോക്കിയ അവൻ കണ്ടത് തായ്‌ലൻഡ് പോലീസിനെ ആണ്. ഒന്നും മനസിലാവുന്നതിന് മുൻപ് തന്നെ അവനെ അവർ അറസ്റ്റ് ചെയ്തു.