“അഹ് അവരുടെ കേസ് വിധിയായി… ഡിവോഴ്സ് ആയി… പാവം കൊച്ച്…?
“ആയോ എന്താ പറ്റിയെ….?”നേഹ ചോദിച്ചു.
“അത് അമ്മേടെ കൂടെ വർക്ക് ചെയുന്ന ഒരു ടീച്ചറിന്റെ മോളുടെ കാര്യം പറഞ്ഞതാ…”
“എന്താ ഡിവോഴ്സ് ആവാൻ കാരണം…?”
“അത് അവളുടെ ഹസ്ബന്റിന് വേറെ ഒരുത്തി ആയിട്ട് കൂടി ബന്ധം ഉണ്ടായിരുന്നു, അവളെ ചതിക്കുന്ന അവനെ പിന്നെ അവൾ എന്ത് ചെയ്യണം…?”ദേവി ഒന്ന് കൊള്ളിച്ച പറഞ്ഞു.
“ഹ്മ്മ് ശെരിയാ… എനിക്ക് എന്തായാലും ആ ടെൻഷൻ ഇല്ല ഇവന്റെ കാര്യത്തിൽ…”നേഹ ചിരിച്ചുകൊണ്ട് പറഞ്ഞു.
നേഹയുടെ ഒരു കൂസലും ഇല്ലാത്ത മറുപടി കേട്ട് ദേവി അവളെ ഒന്ന് നോക്കിപ്പോയി. താൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
“സോറി ഞാൻ ലേറ്റ് ആയോ….!?”
പെട്ടന്ന് ആരുടെയോ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയ ദേവി ഞെട്ടി. അവളുടെ കൈ വിറക്കാൻ തുടങ്ങി. അവൻ….! താൻ ട്രെയ്നിൽ വച്ച് കണ്ടവൻ, നേഹയുടെ കൂടെ റൂമിൽ കണ്ടവൻ. അതെ അവൻ തന്നെ.
“ഏയ് ഇല്ലില്ല ഇരിക്ക് സാർ…അമ്മേ ഇതാണ് എന്റെ മാനേജർ സാർ, സറാണ് നമ്മുക്ക് ഈ ട്രിപ്പ് സെറ്റ് ആക്കി തന്നത്…”നേഹ പറഞ്ഞു.
“ഹായ് ഞാൻ ജീവ…”അവൻ അവൾക്ക് നേരെ കൈ നീട്ടി.
“ഹലോ….”അവൾ അവന് കൈ കൊടുത്തു.
അവൻ അവൾക്ക് എതിരെ അശ്വിന്റെ അടുത്ത് ഇരുന്നു. തന്നെ ഇതുവരെ കാണാത്ത പോലെ ആയിരുന്നു അവന്റെ പെരുമാറ്റം.തികച്ചും ഫോർമൽ ആയി. ഇനി ചിലപ്പോ തന്നെ അവൻ മറന്നു കാണും, അല്ലെങ്കിൽ തന്റെ മുഖം അവൻ അന്ന് കണ്ട് കാണില്ല, താൻ തിരിഞ്ഞല്ലേ നിന്നിരുന്നേ.അവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. അത് അവൾക്ക് ഒരു ആശ്വാസം ഏകി. അവർ ഫുഡ് ഓർഡർ ചെയ്ത് കഴിക്കാൻ തുടങ്ങി. അവനെ കാണാൻ തന്റെ മോന്റെ അതെ പ്രായം ആണ്. അവനെക്കാളും കുറച്ചു മസിൽ ഒക്കെ ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാം അവളുടെ കണ്ണ് അവന്റെ മുഖത്ത് ആയിരുന്നു. എപ്പോഴെങ്കിലും അവൻ തന്നെ നോക്കുന്നുണ്ടോ എന്ന് അവൾ വീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ അവൻ ഒരു പിടിയും തരുന്നില്ല.