നേഹയുടെ ഫോണിൽ വന്ന മെസ്സേജ് കണ്ട അശ്വിൻ അതിന് റിപ്ലേ എന്നോണം “പ്ലീസ് അങ്ങനെ ചെയ്താൽ ഞാൻ ആത്മഹത്യ ചെയ്യും “എന്ന് റിപ്ലേ കൊടുത്തു.
ദേവി അതിന് റിപ്ലേ ആയി “i don’t care “എന്ന് ഇട്ടു.
അശ്വിൻ നേഹയുടെ ഫോൺ ടേബിളിൽ വച്ചു. എന്നിട്ട് ബെഡിൽ കയറി കിടന്നു. കുളി കഴിഞ്ഞ് നേഹ തലയിൽ ടവൽ ചുറ്റി പുറത്തേക് വന്നു.
“അഹ് റെഡിയായില്ലേ…?”
“നീ ഇങ് വന്നേ….”അശ്വിൻ അവളെ പിടിച്ച് ബെഡിലേക്ക് തന്റെ അരികിൽ കിടത്തി.അവൾ അശ്വിന്റെ മടിയിലേക്ക് കിടന്നു.
“അഹ് എന്താ ഇത്, ഞാൻ ഡ്രെസ്സ് മാറട്ടെ….”
“നിനക്ക് നമ്മൾ ആദ്യം കണ്ടത് ഓർമ ഉണ്ടോ…?”
“ആഹാ സാർ ഓർമ്മകളിൽ ആണോ…. അതൊക്കെ എനിക്ക് ഓർമ ഉണ്ട്…”അവൾ തലയിലെ തോർത്ത് അഴിച്ച് തോർത്തികൊണ്ട് പറഞ്ഞു.
“എനിക്ക് മറക്കാൻ പറ്റില്ല, അന്നുതൊട്ടു ഇന്നുവരെ ഉള്ള കാര്യങ്ങൾ…. ഞാൻ നിന്റെ എന്റെ എല്ലാമായി കണ്ടു സ്നേഹിച്ചുപോയി…”
“ഹ്മ്മ് റൊമാന്റിക് ആണല്ലോ…. ഞാനും എന്റെ കുട്ടനെ വല്ലാതെ സ്നേഹിച്ചുപോയി… മതിയോ….?”
“ഞാൻ സ്നേഹിക്കുന്ന പോലെ നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ….?”അവളുടെ ടോർത്തു വാങ്ങി അവളുടെ മേൽ തുടച്ചു കൊണ്ട് അശ്വിൻ ചോദിച്ചു.
“ഹ്മ്മ്… എനിക്ക് പിന്നെ വേറെ ആരെയാ സ്നേഹിക്കാൻ ഉള്ളേ…”?
“എനിക്ക് നിന്നെ വിശ്വാസം ആണ് എപ്പോഴും…. പക്ഷെ….”
“പക്ഷെ…എന്താ…..?”അവന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കികൊണ്ട് അവൾ ചോദിച്ചു.
“പക്ഷെ മറ്റൊരുത്തന്റെ കൊച്ചിനെ സ്വന്തം പോലെ ഞാൻ വളർത്തണോ….?”
അവന്റെ ആ ചോദ്യം കേട്ട് അവൾ ഞെട്ടി. അവൾ അവനെ നോക്കി. അശ്വിന്റെ മുഖം മാറുന്നത് അവൾ കണ്ട് ഞെട്ടി. പെട്ടന്ന് കൈയിൽ ഇരുന്ന തോർത്ത് അവൻ അവളുടെ കഴുത്തിലൂടെ ചുറ്റി മുറുക്കി.അവൾ അവന്റെ പിടിയിൽ കിടന്ന് പിടച്ചു. കൈ കാലുകൾ ഇട്ട് അടിച്ചു. അശ്വിൻ ആ തോർത്ത് അവളുടെ കഴുത്തിൽ ഇട്ട് ഞെരിച്ചു. നേഹയുടെ കണ്ണുകൾ തള്ളി. ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.