കുറച്ചു സമയം കഴിഞ്ഞ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടാണ് അവൾ ഉണർന്നത്. രാജീവ് ആയിരിക്കുമെന്ന് കരുതി ഓടി ചെന്ന് വാതിൽ തുറന്ന അവൾ കണ്ടത് പോലീസുകാരെ ആയിരുന്നു. താൻ ജീവിതത്തിൽ കേൾക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ഒരു കാര്യം ആയിരുന്നു അവർ പറഞ്ഞത്. രാജീവിന്റെ കാർ ആക്‌സിഡന്റിൽ പെട്ടു. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആ വാർത്തയാറിഞ്ഞ് ദേവി തലകറങ്ങി വീണു. അന്ന് ആ നിമിഷം അവളിലെ പഴയ ദേവി മരിച്ചു. പിന്നീടാങ്ങോട്ട് ആ കുറ്റബോധം പെറിയാണ് അവൾ ജീവിച്ചത്. ഇനി തനിക്ക് ആകെ ബാക്കിയുള്ള തന്റെ മോന് വേണ്ടി. രാജീവിന് സംഭവിച്ചതുപോലെ തന്റെ മോനും…. അവൾ പെട്ടന്ന് ഞെട്ടി ചിന്തയിൽ നിന്നുണർന്നു.
അവിടെ നിന്ന് എഴുന്നേറ്റവൾ പുറത്തേക്ക് നടന്നു. ബെഡിൽ ഇരുന്ന് അവൾ പൊട്ടികരഞ്ഞു.
“അമ്മേ…. അമ്മേ….”പെട്ടന്ന് ഡോർ തുറന്ന് കൊണ്ട് അശ്വിൻ മുറിയിലേക്ക് വന്നു.
അവന്റെ ശബ്‌ദം കേട്ട ദേവി കണ്ണുതുടച്ചു. എന്ന തന്റെ അമ്മയുടെ മുഖം കണ്ട് അവന് സംശയം തോന്നി.
“എന്താ അമ്മേ എന്ത് പറ്റി….?”
“ഏയ് ഒന്നും ഇല്ല മോനു….”
“അല്ല എന്തോ ഉണ്ട്…. പറ അമ്മേ അമ്മക്ക് ഞാൻ ഇല്ലേ…..”
അത് കേട്ട് അവൾക്ക് സങ്കടം അടക്കാനായില്ല. അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു.
“മോനെ അമ്മ പറയാൻ പോവുന്നത് മോൻ സമാധാനത്തോടെ കേൾക്കണം….ഇനിയും പറഞ്ഞില്ലേൽ….”
അവൾ അവനോട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് അശ്വിൻ ഒരു പ്രതേക അവസ്ഥയിൽ ആയി. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.ദേവി അവന്റെ പുറകിൽ ചെന്ന് കെട്ടിപിടിച്ചു.