“അമ്മേ….”അവൻ നീട്ടി വിളിച്ചു.
“അഹ് അച്ചു നീ എന്താ ഇത്ര വൈകിയേ….”അവനെ കണ്ട് എഴുനേറ്റ് നിന്ന് ദേവി ചോദിച്ചു.
“ഒന്നും പറയണ്ട അമ്മേ, ടോപ്പിക്ക് പ്രസന്റേഷൻ കഴിഞ്ഞ് റിപ്പോർട്ട് പ്രേസേന്റ് ചെയ്യാൻ പറഞ്ഞു, അത് കഴിഞ്ഞ് ഇവിടുത്തെ എംഡിയെ കാണാൻ നിന്നു, അങ്ങനെ ഫുൾ ഓട്ടം ആയിരുന്നു…. അമ്മ ഇന്ന് സേഫ് ആയി എത്തിയില്ലേ…?”
“അഹ് മോനെ കുഴപ്പമില്ലായിരുന്നു..”
“അമ്മ വേഗം റെഡി ആവ്, നമുക്ക് മൂന്നുപേരും പുറത്ത് നിന്ന് ഫുഡ് കഴിക്കാം, നേഹടെ ട്രീറ്റ് ആ…. അവളെ പോലെ പെണ്ണിനെ കിട്ടിയത് എന്റെ ഭാഗ്യം ആണല്ലേ അമ്മേ…”
അത് കേട്ട് ദേവിക്ക് തന്റെ വിഷമം നിയന്ത്രിക്കാൻ ആയില്ല.അവൾ പെട്ടന്ന് അവനെ ചെന്ന് കെട്ടിപ്പിടിച്ച് കരഞ്ഞുപോയി. ഇത്ര പാവമായ തന്റെ മോനെ അവൾ…. ദേവിയുടെ മനസ്സ് പിടഞ്ഞു.
“എന്താ അമ്മേ എന്ത് പറ്റി…..?”അശ്വിൻ ചോദിച്ചു.
“ഒന്നുല്ല കണ്ണാ…. പെട്ടന്ന്… എന്തോ….”
“എനിക്ക് മനസിലായി അമ്മേ…. അമ്മേടെ വിഷമം ഒക്കെ മാറാനല്ലേ നമ്മൾ ഇവിടേക്ക് വന്നേ…. ചിൽ ആവ്… ദേ വേഗം ചെന്ന് നല്ല കുട്ടിയായി ഫ്രഷ് ആയി റെഡിയായി വാ….”
“ഹ്മ്മ്….”അവൾ കണ്ണുതുടച്ച് പറഞ്ഞു.
അശ്വിൻ തിരിച്ച് റൂമിലേക്ക് നടന്നു. ദേവി ബാത്റൂമിലേക്ക് കേറി. മുറിയിൽ എത്തിയല്ലോ നേഹ ബെഡിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.
“എന്താ അശ്വിൻ ഇത്… നേരെത്തെ വരാം എന്ന് പറഞ്ഞിട്ട്….?”അവനെ കണ്ട അവൾ ചോദിച്ചു.
“കുറച്ചു വർക്ക് ആയി പോയി ഷെമിക്ക് നീ…”