“അമ്മേ അമ്മേ….!”
പുറത്തു വിളി കേട്ട് അവൾ ബാത്റൂമിന് വെളിയിൽ ഇറങ്ങി. പുറത്ത് അശ്വിനും നേഹയും നിക്കുന്നുണ്ടായിരുന്നു. അവളെ കണ്ട അശ്വിൻ ഓടി വന്നവളെ കെട്ടിപിടിച്ചു.
“അമ്മേ…. നേഹ പ്രെഗ്നന്റ് ആണ്….”
അവൻ അതിയായ സന്തോഷത്തോടെ പറഞ്ഞു. അത് കേട്ട് ദേവിക്കും സന്തോഷം അടക്കാൻ ആയില്ല. അവളും അവനെ കെട്ടിപിടിച്ചു, നെറ്റിയിൽ ഉമ്മ കൊടുത്തു.നേഹയും വളരെ സന്തോഷത്തിൽ ആണ്.
“അമ്മേ നമുക്ക് ഇത് ഒന്ന് ആഘോഷിക്കണ്ടേ…. വാ പുറത്ത് പോവാം….”
“ഇപ്പോഴോ… നിങ്ങൾ പോയിട്ട് വാ, എനിക്ക് നല്ല ഷീണം…”
“എന്നാ വേണ്ട രാത്രി ആവാം…. എനിക്ക് സന്തോഷം കൊണ്ട് എന്തോ പോലെ…. ഞാൻ ഒരു അച്ഛൻ ആവാൻ പോവുന്നു അമ്മേ….!”
“മക്കള് പുറത്തൊക്കെ ഒന്ന് പോയിവാ…. സന്തോഷം ആവട്ടെ….”
“ഹ്മ്മ് അമ്മ റസ്റ്റ് എടുത്തോ… നമുക്ക് രാത്രി പുറത്ത് പോവാം….”
“ഹ്മ്മ് ശെരി മോനെ….”
“അവർ പുറത്തേക്ക് പോയി. ദേവിയുടെ മനസൊന്നു കലങ്ങി തെളിഞ്ഞു.പക്ഷെ പെട്ടന്ന് അവൾ ഒന്ന് നിന്നു. കഴിഞ്ഞ ദിവസം ജീവയായിട്ട് അവളെ റൂമിൽ വച്ച് കണ്ട കാര്യം അവൾ ഓർത്തു. അവളുടെ മനസ്സിൽ ചില സംശയങ്ങൾ കൊണ്ട് നിറഞ്ഞു. എന്നാൽ അവൾ അത് ബോധപൂർവം മറക്കാൻ ശ്രെമിച്ചു. തന്റെ മോൻ ഒരു അച്ഛൻ ആവാൻ പോകുന്നതോർത്തു അവൾ സന്തോഷിച്ചു. അന്ന് രാത്രി വരെ അവൾ റൂമിൽ തന്നെ ചിലവഴിച്ചു.
രാത്രി അവർ മൂന്നുപേരും ഒരുമിച്ച് ഹോട്ടൽ റെസ്റ്റോറന്റിൽ ഫുഡ് കഴിക്കാൻ ചെന്നു. ദേവി ഒരു ബ്ലോക്ക് ഷിഫാൺ സാരിയും നേഹ ഒരു റെഡ് ഗൗൺ ടൈപ്പ് ഡ്രെസ്സും ആണ് വേഷം. അവർ ഫുഡ് ഓർഡർ ചെയ്ത് കഴിച്ചിരുന്നു.ആ സമയം അവിടേക്ക് ജീവ കൈയിൽ ഒരു പ്രേസേന്റ് ബോക്സ്മായി വന്നു.അവന്റെ ആ വരവ് ദേവിക്ക് അത്ര പിടിച്ചില്ല. അവൻ ഇഷ്ടപെടാത്ത പോലെ അവനെ നോക്കി.