“അമ്മേ എന്ത് പറ്റി…. വയ്യേ….?അവൻ അവൽക്കരികിൽ ബെഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
“”ആഹ്… അച്ചു…. മോനുട്ടാ…. ഇങ് വാ….”
അവൾ അവന്റെ തല പിടിച്ച് തന്റെ നേരെ താഴ്ത്തി അവന്റെ നെറ്റിയിൽ ഉമ്മ വച്ചു.
“ലവ് യു കണ്ണാ….. അമ്മ ജീവിക്കുന്നത് മോന് വേണ്ടിയാ….കേട്ടോ…. മോനാ അമ്മേടെ എല്ലാം…. ഉമ്മ….”
“അമ്മ എവിടെയായിരുന്നു…. എന്താ പറ്റിയെ…?”
“ഏയ് ഐയാം ഫൈൻ…. ഒന്നുല്ല….. ഒന്നു..ല്ല…..”അവൾ പെട്ടന്ന് ഉറക്കത്തിലേക്ക് വീണു.
അശ്വിൻ ബെഡിൽ നിന്ന് എഴുനേറ്റ് അവളെ ബെഡിൽ നേരെ കിടിത്തി ഒരു പുതപ്പ് എടുത്ത് പുതപ്പിച്ചു. എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
“അശ്വിൻ…. അഹ് നീ ഇവിടെ ഉണ്ടായിരുന്നോ….?”ആ സമയം അവിടേക്ക് കയറിവന്നുകൊണ്ട് നേഹ ചോദിച്ചു.
“അഹ് അമ്മക്ക് എന്തോ വയ്യായ, ക്ലൈമറ്റിന്റെ ആയിരിക്കും…”
“ഹ്മ്മ് അതാവും പാവം ഉറങ്ങിക്കോട്ടെ….വാ”
അശ്വിൻ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് അവർ ഒരുമിച്ച് അവരുടെ റൂമിലേക്ക് നടന്നു.
“മൂന്ന് ദിവസം കൂടി കഴിഞ്ഞ ട്രിപ്പ് കഴിയില്ലേ…?റൂമിൽ എത്തി ഡ്രെസ്സ് മറുന്നതിനിടെ അശ്വിൻ ചോദിച്ചു.
“മ്മ്… അതെ… ചിലപ്പോ ഇവിടുത്തെ വർക്ക് കഴിഞ്ഞില്ലേ എനിക്ക് നിക്കേണ്ടി വരും…”
“പിന്നെ അത്രക്ക് എന്റെ ഭാര്യ സാമ്പത്തികണ്ട, നമ്മൾ എവിടുന്ന് വന്നപോലെ ഒരുമിച്ചേ പോവുന്നുള്ളു….”
“മ്മ് ഇവിടെ വന്നിട്ട് നമ്മൾ ഒരുമിച്ച് കുറച്ചു നേരം സ്‌പെന്റ് ചെയ്യണം എന്ന് വല്യ വിചാരവും ഉണ്ടോ നിനക്ക്, ഇവിടെയും വർക്ക്…”