പെട്ടന്ന് പുറത്ത് അവളെ വിളിക്കുന്നത് കെട്ടവൾ വേഗം കണ്ണീർ തുടച്ച് മുഖം കഴുകി തുടച്ച് പുറത്തേക്ക് ചെന്നു. ബാത്റൂമിന് പുറത്തിറങ്ങിയ അവൾ കണ്ടത് തന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്ന നേഹയെ ആണ്. പെട്ടന്ന് അവളെ കണ്ടപ്പോ ദേവി ഒന്ന് ഞെട്ടി.
“അമ്മ എപ്പോഴാ വന്നേ…. അശ്വിൻ വന്നിലെ കൂടെ…?”അവൾ ചോദിച്ചു.
“ഇല്ല അവന് കുറച്ചു തിരക്ക് ഉണ്ടെന്ന് പറഞ്ഞു, അതുകൊണ്ട് എന്നെ ടാക്സിയിൽ കേറ്റി വിട്ടു…”
“അഹ് അമ്മേടെ മോന് എപ്പോഴും തിരക്കാ, എന്നെ നോക്കാൻ പോലും സമയം ഇല്ല…”അവൾ ഒന്ന് അർത്ഥം വച്ച് പറഞ്ഞു.
“എഹ് എന്താ മോളെ അങ്ങനെ പറഞ്ഞേ…?”
“അഹ്.. ഒന്നും ഇല്ല അമ്മേ, അശ്വിന് എപ്പോഴും തിരക്ക് അല്ലെ അതുകൊണ്ട് പറഞ്ഞതാ…”
“മോളെ…എത്ര തിരക്കായാലും ഒരിക്കലും അവനെ നീ വിഷമിപ്പിക്കരുത്…അവൻ പാവമാണ്…”
“ഈ അമ്മ എന്താ ഇങ്ങനെ ഒക്കെ പറയണേ… ദേ നമുക്ക് ഇന്ന് ഒരു സ്പെഷ്യൽ ഡിന്നറിന് പോവാം, അശ്വിനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, ക്രത്യം ആറുമണിക്ക് റെഡിയായി ഇരിക്കണം കേട്ടല്ലോ…”ദേവിയുടെ തോളിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു.
അതും പറഞ്ഞവൾ പുറത്തേക്ക് നടന്നു. കുറച്ചു മുമ്പ് താൻ കണ്ടത് ഇവളെ തന്നെ ആണോ എന്ന് വരെ ദേവിക്ക് തോന്നിപോയി. എന്തായാലും അവളോട് ഇതിനെ പറ്റി സംസാരിക്കണം. അവൾ മനസ്സിൽ തീരുമാനം എടുത്തു.
സൂര്യൻ പതിയെ വിട വാങ്ങി തുടങ്ങി. നേരം ഇരുണ്ട് തുടങ്ങി. 6 മണി കഴിഞ്ഞപ്പോൾ അശ്വിൻ ജോലിയെല്ലാം കഴിഞ്ഞ് തിരിച്ച് ഹോട്ടലിൽ എത്തി. തന്റെ റൂമിൽ പോകുന്നതിനു മുൻപ് അവൻ നേരെ അമ്മയുടെ റൂമിലേക്ക് ചെന്നു. ബെഡിൽ ഇരുന്ന് കൊണ്ട് വലിയ കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കി വലിയ ആലോചനയിൽ ആയിരുന്നു ദേവി.