ദേവസുന്ദരി
Devasundari | Author : Hervules
ഹായ്… ഞാൻ HERCULES. ഇവിടെ എന്റെ ആദ്യ കഥയാണ്. Kadhakal.com ഇൽ ഒന്ന് രണ്ട് കഥ എഴുതിയിട്ടുണ്ട്. സപ്പോർട്ട് വേണംട്ടോ. അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല. വായിച്ച് അഭിപ്രായമറിയിക്കൂ.
ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തി എന്ന അറിയിപ്പുകേട്ടാണ് ഞാൻ മയക്കംവിട്ടണർന്നത്. ബാംഗ്ലൂരിൽ ഒരു IT കമ്പനിയിലേക്ക് അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയത് കഴിഞ്ഞയാഴ്ചയാണ്. അവിടെക്കാണ് ഇപ്പോഴുള്ള ഈയാത്ര.
ഞാൻ രാഹുൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് എന്റെ വീട്. അച്ഛൻ അമ്മ ഒരു അനിയത്തി ഇതാണെന്റെ കുടുംബം.
അച്ഛൻ വിശ്വൻ, അമ്മ പവിത്ര. പിന്നെ അഞ്ജലി എന്ന ഞങ്ങളുടെ അല്ലിയും.
അച്ഛന്റെ വലിയ ഒരു കുടുംബമാണ്. അച്ഛന് ആകെ 5 സഹോദരങ്ങളാണ്. ഒരു ചേച്ചിയും ഒരു ചേട്ടനും രണ്ട് അനിയന്മാരും ഒരു അനിയത്തിയും. ഇവരെയൊക്കെ വഴിയേ പരിചയപ്പെടാം.
അമ്മ ഒറ്റമോളാണ്.
അഞ്ചുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും ഓടിതുടങ്ങി. ട്രെയിൻ മുന്നോട്ട് നീങ്ങുന്തോറും ഉള്ളിലെന്തോ ഒരു പിരിമുറുക്കം…
ആദ്യമായിട്ടാണ് വീട്ടുകാരെയൊക്കെ വിട്ട് ഇത്രയും ദൂരെ… എന്തോ മനസിലൊരു ആശങ്ക നിറഞ്ഞുനിൽക്കുന്നുണ്ട്.
പുതിയ ജോലി പുതിയ സ്ഥലം… സാധാരണ എല്ലാവർക്കും വന്നുപെടാവുന്ന ഒരു ടെൻഷൻ..