ദേവരാഗം 9 [ദേവന്‍]

Posted by

ദക്ഷിണ വാങ്ങാനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കിക്കോണമെന്നും ഒന്‍പതുമണി ആകുമ്പോഴേക്കും എല്ലാവരും കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്ക് എത്തണമെന്നും അച്ഛനും ചെറിയച്ഛനും നിര്‍ദ്ദേശം നല്‍കിയിട്ട് ഞാനും മാണിക്യനും കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്ക് പോയി… കല്യാണം നടക്കുന്നത് കണ്‍വെന്‍ഷന്‍ സെന്‍ററിന് അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ വച്ചാണ്.. വീടിനടുത്തുള്ള ദേവീക്ഷേത്രത്തില്‍ സ്ഥലപരിമിതി ഉള്ളതിനാലും അമ്പലത്തില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്കുള്ള ദൂരവും കണക്കിലെടുത്താണ് കെട്ട് അങ്ങോട്ട്‌ മാറ്റിയത്… സമൂഹവിവാഹമായതിനാല്‍ ഏറ്റവും ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തം ഉള്ള ഇന്നത്തെ ദിവസം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു… രാവിലെ പത്തേകാല്‍ മുതല്‍ പത്രണ്ടര  വരെയാണ് മുഹൂര്‍ത്തം…

ഞാനും മാണിക്യനും ഉള്‍പ്പടെയുള്ള ആണുങ്ങളെല്ലാം ഗോള്‍ഡന്‍ കളര്‍ കുര്‍ത്തയും മുണ്ടും ആയിരുന്നു വേഷം..

ഞാനും മാണിക്യനും കല്യാണം കെട്ടാന്‍ പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നു.. കാരണം കെട്ടുകഴിഞ്ഞ് വരുമ്പോള്‍ മുതലുള്ള ബാക്കി ചടങ്ങുകള്‍ക്കായി കണ്‍വെന്‍ഷന്‍ സെന്‍ററിലെ വിശാലമായ ഹാളില്‍ ഒരുക്കങ്ങള്‍ നടത്താനും വരുന്ന വിരുന്നുകാരെ സ്വീകരിക്കാനുമായി ഞങ്ങള്‍ അവിടെ വേണമായിരുന്നു… ഈ ഹാളിനും ആളുകള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന മുറികളുള്ള ബ്ലോക്കിനും ഇടയില്‍ വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടാണ്… ഇടയ്ക്ക് മരങ്ങള്‍ വെച്ചു പിടിപ്പിച്ച്  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള തണല്‍ ഒരുക്കിയിത്തുള്ള പാര്‍ക്കിംഗ് ഗ്രൌണ്ട്… അതിനപ്പുറം ഒരു ഓപ്പണ്‍ സ്റ്റേജും…

ഏതാണ്ട് ഒന്‍പതരമണിയായിക്കാണും.. സച്ചി എന്നെ അന്വേഷിച്ച് ഓടിക്കിതച്ചു വന്നു…

“..ഏട്ടാ… ഏട്ടന്റെ ഫോണ്‍ എന്ത്യേ…??”

“…എന്താടാ…” ഞാന്‍ കുര്‍ത്തയുടെ  പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്ത് നോക്കി… അത് ഫ്ലൈറ്റ് മോഡില്‍ കിടക്കുന്നു..

“…ഓ… കൈതട്ടി അറിയാതെ ഫ്ലൈറ്റ് മോഡ് ഓണയതാ… നീ വിളിച്ചാരുന്നല്ലേ…??”

Leave a Reply

Your email address will not be published. Required fields are marked *