മുത്തശ്ശി അച്ഛന്റെയൊക്കെ ചെറുപ്പത്തിലെ മരിച്ചതാണ്.. എനിക്ക് നാല് വയസ്സുള്ളപ്പോള്‍ മുത്തച്ഛനും മരിച്ചു.. ഹാര്‍ട്ട് അറ്റാക്കായിരുന്നു…
സ്വത്തിന്റെ കാര്യത്തില്‍ മുത്തച്ഛന്‍ തീരുമാനം ഒന്നും എടുത്തിരുന്നില്ല… അതുകൊണ്ട് മുത്തച്ഛന്റെ മരണശേഷവും ശ്രീമംഗലത്തെ സ്ഥാപനങ്ങളും ബിസ്സിനസ്സുമെല്ലാം നോക്കി നടത്തിയിരുന്ന അച്ഛനും ചെറിയച്ഛനുമായി മറ്റ് സഹോദരങ്ങള്‍ അവരുടെ വീതം ചോദിച്ച് തര്‍ക്കത്തിലായി… അത് പിന്നെ കേസ്സൊക്കെ ആയപ്പോള്‍ മക്കളെ ഈ പ്രശ്നങ്ങളൊന്നും ബാധിക്കരുത് എന്നും പറഞ്ഞു എന്നെ അമ്മവീട്ടില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ തീരുമാനിച്ഛതുകൊണ്ട് അഞ്ചാം ക്ലാസ് വരെ ഞാന്‍ പഠിച്ചത് ഇവിടത്തെ സ്കൂളിലായിരുന്നു.. അങ്ങനെയാണ് ഞാനും മീനാക്ഷിയും തമ്മിലുള്ള പരിചയം… തന്നെയുമല്ല മീനാക്ഷിയുടെ അച്ഛന്‍ മാധവന്‍ ചേട്ടന്‍ എന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു..
..ദേവാ.. നീ വരുന്ന കാര്യമൊന്നും ആരും പറഞ്ഞുപോലും കേട്ടില്ലല്ലോ.. നിന്നെ ഞാന്‍ ഇത്തവണ ഉത്സവത്തിന് പ്രതീക്ഷിച്ഛതേ ഇല്ലായിരുന്നു..
..വരണമെന്ന് ഞാനും കരുതിയതല്ല മീനൂ.. പിന്നെ ആദിയെക്കാണാനുള്ള കൊതികൊണ്ട് വന്നതാ ഞാന്‍..
ഞങ്ങളങ്ങനെ ഓരോ വിശേഷങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അവളെത്തന്നെ ശ്രദ്ദിക്കുകയായിരുന്നു… കസവ് ഡിസൈന്‍ ചെയ്ത സെറ്റുസാരിയും ചുവന്ന ബ്ലൌസും ആയിരുന്നു അവളുടെ വേഷം… ആ വേഷത്തില്‍ അവള്‍ നല്ല സുന്ദരിയായിരിക്കുന്നു…
..ആദിയെക്കാണാന്‍ വന്നിട്ട് നീ കണ്ടോ അവളെ..
..ഇല്ലടീ.. ഞാന്‍ അവളുടെ വീട്ടിലേയ്ക്ക് പോയില്ല… ഇവിടെ വച്ച് കാണാല്ലോ എന്ന് കരുതി.. അല്ല വാവയെന്തിയെ….? (വാവ എന്നത് മീനുവിന്റെ അനിയത്തി മാനസിയുടെ വിളിപ്പേരാണ്)..
…ഞങ്ങള് താലം എടുക്കുന്നൊണ്ട്…. അവളതുകാരണം താലം പിടിച്ച് വീടിന്റെ മുന്‍പില്‍ നിക്കുവാ.. നീ ബൈക്കില്‍ ഇങ്ങോട്ട് പോരുന്ന കണ്ടപ്പോഴാ നീ വന്ന കാര്യം ഞങ്ങളറിഞ്ഞത്… എന്റെ താലംകൂടി അവളെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് ഞാന്‍ നിന്റെ പുറകെ ഇങ്ങോട്ട് പോന്നു…
..അത് നന്നായി ഞാന്‍ ആരും കമ്പനിക്കില്ലാതെ പോസ്റ്റായി നിക്കുവാരുന്നു..
..ആ.. ദേവാ നിന്നോട് ഒരു കാര്യം പറയാനാ ഞാന്‍ വന്നത്…
..എന്താടീ….
..നമുക്ക് കുറച്ച് മാറി നിന്ന് സംസാരിക്കാം… നീ വാ.. അതും പറഞ്ഞ് അവള്‍ മുന്‍പില്‍ നടന്നു… അവളുടെ മുഖഭാവത്തില്‍ നിന്ന് എന്തോ സീരിയസ് കാര്യാമാണ് എന്ന്‍ എനിക്ക് തോന്നി…