ദേവനന്ദ 7 [വില്ലി]

Posted by

 

“പ്രേമം എന്നും പൈങ്കിളി അല്ലെ നന്ദുവേട്ട…..  നന്ദുവേട്ടന് തരാൻ ഞാനെത്ര കത്തുകൾ എഴുതിയിട്ടുണ്ടെന്നറിയാമോ ? അതൊക്കെ കൂട്ടിയാൽ  ചിലപ്പോൾ ഒരു പുസ്തകം തന്നെ ആയേനെ.. …. ”

 

അത്രയും പറഞ്ഞവൾ വീണ്ടും ചിരിച്ചു..  നിറഞ്ഞ മനസോടെ…

 

” അത്രക്ക് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിൽ എന്തെ എന്നോട് ഇത് നീ  നേരത്തെ പറഞ്ഞില്ല… ”

 

എന്റെ ചോദ്യത്തിന്  മറുപടിക്കു മുൻപായി എന്റെ കൈകളിൽ അവൾ  ഒന്നു കൂടി മുറുകെ ചുറ്റി പിടിച്ചു..

 

” പേടി ആയിരുന്നു നന്ദുവേട്ട…… എല്ലാറ്റിനോടും….  നന്ദുവേട്ടന് ഒരിക്കലും യോജിച്ച പെണ്ണല്ല ഞാൻ എന്ന തോന്നൽ….  എന്നിട്ടും  ഞാൻ വന്നിരുന്നു…രണ്ടു തവണ.   .. പക്ഷെ അന്ന്  പറയാൻ പോയിട്ടു മുന്നിലൊന്നു വന്നു നിൽക്കാൻ പോലും ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല..എനിക്ക്… .  ”

 

ഇതൊക്കെ എന്ന് സംഭവിച്ചു എന്ന ചിന്തകൾ ആയിരുന്നു അപ്പോളെന്റെ മനസ്സിൽ…

 

” പിന്നെ ദൂരെ നിന്ന് നോക്കി കാണും… നന്ദുവേട്ടന്റെ സന്ദോഷത്തിലും സങ്കടത്തിലും എല്ലാം ദൂരെ നിന്നു പങ്കുചേർന്ന് നന്ദുവേട്ടൻ പോലും അറിയാതെ നന്ദുവേട്ടന്റെ കാമുകിയായി ഞാൻ……. ….. ”

 

അവളുടെ ഓരോ വാക്കുകളിലും എന്നോടുള്ള അവളുടെ പ്രണയത്തിലെ ആഴം  എനിക്ക് വരച്ചു കാണിക്കുന്നുണ്ടായിരുന്നു. .. …..

 

” അന്നേ എന്നോട് പറയാമായിരുന്നില്ലേ നിനക്ക്…..  ചിലപ്പോ ഇങ്ങനെ ഒന്നിനും  വഴിവക്കാതെ..  നിന്റെ കണ്ണീരിനു ഞാൻ കരണമാകാതെ സ്വന്തമാക്കില്ലായിരുന്നോ അന്നേ നിന്നെ ഞാൻ… ”

 

” ദേവി ചിലപ്പോൾ ഇങ്ങനെ ചേരണമെന്നാവാം  ആവാം നമുക് വിധിച്ചിരിക്കുന്നത്… ..  ”

 

മം..എല്ലാം നല്ലതേ നടക്കു…  ഇനി എന്ത് കാരണത്തിനാലും അത് സാക്ഷാൽ കാവിലെ ദേവി തന്നെ നേരിട്ട് വന്നു പറഞ്ഞാൽ പോലും നിന്നെ ഞാൻ എങ്ങോട്ടും വിടില്ല…. ”

 

” നന്ദുവേട്ടന്റെ അമ്മ പറഞ്ഞാലോ..? ”

 

” അമ്മയോടും ഏട്ടനോടും പറയണം..  ഉടനെ തന്നെ .. …. ഈ ദേവൂനെ എനിക്ക് തന്നെ വേണം എന്ന്…. “

Leave a Reply

Your email address will not be published. Required fields are marked *