” എടൊ അത്ര ദൂരം ഒന്നും കാർ ഓടിച്ചു എനിക്ക് ശീലം ഇല്ല. മടുത്തു മനുഷ്യന്റെ പരിപ്പിളകും. പിന്നെ നിന്റെ അച്ഛന്റെ കൂട്ടുകാരൻ പോളച്ചിയിൽ എവിടെ ആണെന്ന് കണ്ടുപിടിക്കണ്ടേ.. അതിന് ഒക്കെ കൂടിയാ ഞാൻ രണ്ടു ദിവസം പോയി വരാൻ ഉണ്ടെന്നു പറഞ്ഞത് “
” ഓഓ. ഈ പോണ്ടിച്ചേരി ഒത്തിരി വലിയ ടൗൺ ആണോ നന്ദുവേട്ട “
” ഞാൻ പോയിട്ടില്ലെടോ “
കുഞ്ഞി കുട്ടികളിരുന്നു സംശയം ചോദിക്കുന്നത് പോലെ അവളും ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു.. ഞാൻ എല്ലാറ്റിനും മറുപടിയും കൊടുത്തു കൊണ്ടിരുന്നു.
” ഞാനും ആദ്യം ആയിട്ട.. അത്രേ ദൂരം വരെ പോകുന്നത്. അപ്പൊ നമ്മൾ കാറിന് ആണോ പോകുന്നത് ? “
” അതെ “
” ആഹ് … അവിടെ മുഴുവൻ തമിഴ്ക്കാരല്ലേ എങ്ങനെ രാമൻ മാമനെ കണ്ടു പിടിക്കും ? നന്ദുവേട്ടന് തമിഴ് അറിയാമോ ? “
” അറിയില്ല “
” അയ്യോ അപ്പോ എന്ത് ചെയ്യും നന്ദുവേട്ടാ നമ്മൾ ? “
” അതൊക്കെ കണ്ടു പിടിക്കാഡോ “
” പിന്നെ നന്ദുവേട്ട…….. “
അവളുടെ സംശയത്തിന് ഒരു അവസാനമില്ലേ???
” താനാ വായടച്ചു കുറച്ചു നേരം ഒന്ന് ഉറങ്ങാമോ. എന്തായാലും നമ്മൾ അങ്ങോട്ടല്ലേ പോണേ… “