” ഈ ലോകത്ത് അവളുടെ അത്രയും നിന്നെ മനസിലാക്കിയ വേറെ പെണ്ണില്ലട്ടോ അളിയാ.. “
ഇന്നലത്തെ സംഭവങ്ങളെല്ലാം കേട്ടപ്പോൾ ഹരിയുടെ വക വന്ന തമാശ ആയിരുന്നു അതെങ്കിലും. അത് ശെരി ആണെന്നെനിക്കും തോന്നി. എന്നെ ഇത്രക് മനസിലാക്കിയ പെണ്ണ് വേറെ ഇല്ല.
” നിനക്കും ഇത് പോലെ നിന്നെ അറിയ്യുന്ന ഒരു പെണ്ണ് വേണം എന്നല്ലായിരുന്നോ ആഗ്രഹം. എന്നാ അവളെ അവളുടെ തന്തപ്പടിയുടെ കൂടെ വിട്ടിട്ട് പോരാതെ ഇങ്ങു തിരികെ കൊണ്ട് പൊന്നാലോ ? എങ്ങനെ ഉണ്ട്. പറഞ്ഞു കേട്ടിടത്തോളം ഈ ദേവനന്ദ ആള് പാവം ആ….. “
” എന്റെ അളിയാ അത് തന്നെയാ പ്രശ്നം. ആ പാവത്തിനെ എന്തിനാ എന്റെ കൂടെ കൂട്ടി ഇനിയും കഷ്ടപ്പെടുത്തുന്നെ.. രക്ഷപ്പെടുന്നെ രക്ഷപെടട്ടെടാ…. “
” പിന്നെ ഇത്ര റിസ്ക് എടുത്തവളെ രക്ഷപ്പെടുത്താൻ നീ ആര് ഡിങ്കനോ? അളിയാ സത്യം പറഞ്ഞോ നിനക്കു അവളോട് വല്ല പ്രേമവും ആണോടാ ? “
” പോടാ കോപ്പേ അവളെങ്ങനെ എങ്കിലും തലേന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ ഓരോന്ന് പറഞ്ഞു എന്റെ മനസ്സ് മറ്റാൻ നോക്കുന്നോ ? “
” എന്റെ പൊന്നളിയാ ഞാൻ ചുമ്മാ പറഞ്ഞതാ . അതൊക്കെ പോട്ടെ എന്ന നിങ്ങടെ ഹണിമൂൺ ? “
” മറ്റന്നാൾ… അമ്മയൊക്കെ വലിയ എതിർപ്പായിരുന്നു. പിന്നെ ഏടത്തി കട്ടക്ക് കൂടെ നിന്നുകൊണ്ട് രക്ഷപെട്ടു … ഏട്ടൻ പോയത് നന്നായി. ഇവിടെ ഉണ്ടായിരുന്നെ എല്ലാം പൊളിഞ്ഞേനെ…പിന്നത്തെ പ്രോബ്ലം എവിടെ പോകുമെന്നായിരുന്നു അവർക്കു. പൊള്ളാച്ചിയിലേക്കാണെന്നു പറഞ്ഞപ്പോ ആരും സമ്മതിച്ചില്ല . പിന്നെ നീ പ്ലാൻ ചെയ്തതാ ആ വഴി ഊട്ടി ഒക്കെ പോയെ വരൂ എന്ന് പറഞ്ഞു. “
“എടാ ചതിയാ.. അതിനെന്തിനാ എന്റെ പേര് പറഞ്ഞത്.. അതുപോട്ടെ ! അളിയാ രണ്ടാളും ഒരുമിച്ചൊക്കെയാ പോകുന്നെ കൺട്രോൾ ഒന്നും കളഞ്ഞു അബദ്ധം ഒന്നും കാട്ടരുത് കേട്ടോ. പിന്നെ പെണ്ണ് സ്ഥിരം ആയി വീട്ടിൽ തന്നെ നിക്കും. “
” പോടാ പുല്ലേ. അതിന് നിയല്ലല്ലോ ഞാൻ. എന്നെ കൺട്രോൾ ചെയ്യാൻ എനിക്ക് അറിയാം “