” നന്ദുവേട്ടന് എന്തിനാ എന്നെ ഇങ്ങനെ സഹായിക്കണേ? ഞാൻ നന്ദുവേട്ടന് വേണ്ടി ഒന്നും ചെയ്തിട്ടില്ലല്ലോ? പിന്നേം എന്തിനാ എന്നെ ഇങ്ങനെ കൂടെ കൊണ്ട് നടക്കണേ? “
അവളുടെ ചോദ്യത്തിനർദ്ധം എനിക്ക് മനസിലാകാതെ ഞാൻ അവളെ നോക്കി.
” നന്ദുവേട്ടന്റെ ഭാര്യയാണ് ഞാൻ എന്നു പറഞ്ഞപ്പോ ദേഷ്യം തോന്നിയോ എന്നോട്.? “
” താനിതെന്തൊക്കെയാടോ ചോദിക്കുന്നത്. വെറുതെ ഓരോന്ന് വിചാരിച്ചു കൂട്ടണ്ട. അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. ദേ എന്നെ കണ്ടാൽ ദേഷ്യം ഉള്ളവനെ പോലെ ആണോ തോന്നുന്നത്? “
ഞാനതും ചോദിച്ചു ദേവുവിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
” എന്നാലും നന്ദുവേട്ട .. “
” താനൊന്നു മിണ്ടാതെ ഇരിക്കാമോ.. ഞാൻ ഈ വണ്ടി ഒന്ന് ഓടിച്ചോട്ടെ ? “
ഞാൻ അവൾക്കു ഇനിയും സംസാരിക്കാൻ ഒരവസരം കൊടുത്തില്ല … പിന്നെ അവളൊന്നും മിണ്ടിയില്ല. തല താഴ്ത്തി എന്തോ ചിന്ദിച്ചിരുന്നതേ ഒള്ളു.
തുടരും…..