അവൾക്കും അത് മനസിലായികാണണം…. കാരണം അവൾ അയാൾക് കൊടുത്ത മറുപടി എന്നെയും അയാളെയും ഒരുപോലെ ഞെട്ടിച്ചു.
അവളുടെ കഴുത്തിൽ ഞാൻ അണിയിച്ച ആ താലി ഉയർത്തി അയാൾക് നേരെ അവൾ കാട്ടി.. അതിലുണ്ടായിരുന്നു അയാൾക്ക് വേണ്ടിയിരുന്ന എല്ലാ ഉത്തരങ്ങളും..
ഒരു വിഗാര വിചാരങ്ങളും കലരാതെ ഉള്ള ദേവുവിന്റെ ആ നീക്കത്തിൽ അയാൾ അന്താളിച്ചു നിന്നു പോയി. ഞാനും. ദേവുവിൽ നിന്നു അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല …. അവളെന്റെ മുഖത്തേക്ക് കൂടി നോക്കിയില്ല …..
“, മോളെ ഇത് ? “
അയാളുടെ മുഖത്തപ്പോൾ പല ഭാവങ്ങളും മിന്നിമറയുന്നുണ്ടായിരുന്നു..
” എനിക്ക് വേറെ വഴി ഇല്ലായിരുന്നു അങ്കിൾ “
എന്നെയും അവളെയും മാറി മാറി നോക്കികൊണ്ടിരുന്ന അയാളോട് ദേവു പറഞ്ഞു.
അവളുടെ വീട്ടു സാഹചര്യങ്ങൾ അച്ഛൻ പറഞ്ഞു നന്നായി അറിയാമായിരുന്നത് കൊണ്ടാകണം ആ ഷോക്കിൽ നിന്നയാൾ വേഗം പുറത്തു വന്നു. പിന്നെ അവിടെ ഒരു സ്നേഹ പ്രകടനം ആയിരുന്നു.. തന്റെ സുഹൃത്തിന്റെ മകളെയും അവളുടെ ഭർത്താവിനെയും അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഗ്രഹിക്കാനും അയാൾ മറന്നില്ല…
നിഷ്കളങ്കമായ ഒരു മനസ്സിനുടമയാണ് അദ്ദേഹമെന്നു എനിക്ക് കുറച്ചു സമയത്തിനുള്ളിൽ തന്നെ മനസിലായി ..
. എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ പുതുമോടികളെ വീട്ടിലേക്കു ക്ഷണിക്കാനും അദ്ദേഹം മറന്നില്ല..
പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.
എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ അനുവദിച്ചില്ല… .
കാറിൽ രാമൻ ചേട്ടന്റെ കാറിനെ പിന്തുടരുമ്പോൾ
ആണ് ദേവു എന്നെ തന്നെ നോക്കി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.
” താനെന്താടോ ഇങ്ങനെ നോക്കുന്നെ ? “