ഏറെ നേരം ഞങ്ങൾ അങ്ങിനെ തന്നെ ഇരുന്നു. അവളുടെ കരച്ചിലിന്റെ ആഴം ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നെ ഒന്ന് നോക്കി കണ്ണുകൾ തുടച്ചു..
” നമുക്ക് പോകാം നന്ദുവേട്ടാ..? “
ഞാൻ ഒരു മൂളലിൽ അവൾക്ക് അനുവാദം നൽകി. എഴുന്നേറ്റു പുറത്തേക്കു പോകാൻ ഒരുങ്ങി..
” അല്ല നിങ്ങൾ ഇന്ന് പോകുവാണോ? “
അപ്പോളാണ് രാമൻ ചേട്ടന്റെ ചോദ്യം ഉയർന്നത്..
” അതെ സർ.. ഇവളുടെ അച്ഛൻ ഇവിടെ ഇല്ലാത്ത നിലയിൽ ഞങ്ങൾ ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ… ? “
ഞാനാണ് അയാൾക് മറുപടി കൊടുത്തത്..
അയാളിലപ്പോളും എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി ഉള്ളതുപോലെ തോന്നി എനിക്ക്.. അത്ര നേരം വരെ ഞാൻ ആരെന്ന ചോദ്യം അയാളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചു എങ്കിലും ഇത് വരെ അങ്ങനെ ഒന്നയാളിൽ നിന്നുയർന്നു കേട്ടില്ല..
അസമയത്ത് തന്റെ സുഹൃത്തിന്റെ മകളുടെ കൂടെ ഒരു ചെക്കനെ കണ്ട പരിഭ്രമാം അയാളിൽ ഞാൻ ആദ്യം മുതലേ ശ്രെധിച്ചിരുന്നു. അവളുടെ കൈകളിൽ ഞാൻ പിടിച്ചപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ കണ്ടതും ആണ്…
” അല്ല ഈ രാത്രി ഒറ്റക്ക് പോണോ മോളെ. ? “
” പോണം അങ്കിൾ . ഒറ്റക്കല്ലല്ലോ. നന്ദുവേട്ടനില്ലേ കൂടെ.. “
അവൾ മറുപടി കൊടുത്തു.. അയാളപ്പോഴും എന്നെ തന്നെ ആണ് നോക്കി നിന്നിരുന്നത് .. ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയ ഇവളുടെ ഭർത്താവാണ് എന്ന് പറയാൻ നാവ് പലതവണ പൊന്തി വന്നതാണ്. പക്ഷെ ദേവു എന്ത് കരുതുമെന്നു കരുതിയാണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്. സത്യത്തിൽ ആ ഒരു ഉത്തരം ആയിരുന്നു അയാൾക്കും വേണ്ടി ഇരുന്നത് …