” മോള് കരയാതെ ഞാൻ പറയട്ടെ.. “
അയ്യാൾ വീണ്ടും പറഞ്ഞു തുടങ്ങി
” പിന്നെ ഒരു ദിവസം അവൻ വിളിച്ചിരുന്നു. അവൻ എവിടെയോ ഒരു ജോലി ശെരി ആയിട്ടുണ്ടെന്നു പറഞ്ഞു..നാട്ടിൽ നിക്കാൻ ഇനി താല്പര്യമില്ല എന്ന് പറഞ്ഞു. . അവൻ അടുത്ത് തന്നെ ജോലി സ്ഥലത്തേക്ക് പോകുമെന്നും. അതിനുമുൻപ് മോളെയും കൂട്ടി ഇവിടെ വരാം… ദേവുമോളെ കുറച്ചു ദിവസം ഇവിടേ എന്റെ കൂടെ നിർത്തണം എന്നും പറഞ്ഞു.. അല്ലാതെ അവൻ ഇവിടേക്ക് വന്നിട്ടില്ല. വിളിച്ചിട്ടൊട്ടു കിട്ടുന്നുമുണ്ടായിരുന്നില്ല.
മോളോട് അവനൊന്നും പറഞ്ഞിട്ടില്ലേ ? “
ഇങ്ങനെ ഒന്ന് നടന്നതായി അറിയാതെ ഇരുന്ന അവൾ അയാളെ അത്ഭതത്തോടെ നോക്കി ഇല്ല എന്നവൾ തല അനക്കി…
” എനിക്കറിയില്ല. ഒന്നും അറിയില്ല… എന്നോട് അച്ഛൻ ഒന്നു പറഞ്ഞിട്ടില്ല… നാട്ടിൽ നിക്കാൻ പറ്റാത്ത ഒരു കാരണവും എനിക്ക് അറിയില…. “
അവളുടെ കരച്ചിലിന് ആഴം കൂടി..
” മോള് കരയാതെ.. അച്ഛൻ ചിലപ്പോൾ ആ ജോലിക്കു പോയതായിരിക്കും… “
” പോകുന്നെ എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ… എന്നോട് പറയാതെ എങ്ങോട്ടും പോകാറില്ല അച്ഛൻ. “
അവളുടെ ശബ്ദം ആ മുറി നിറയെ അലയടിച്ചു കേട്ടു.
എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്ന ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു. ഒരു ആശ്വാസവാക്കെന്ന പോലെ…
അവളെന്നെ ഒന്ന് നോക്കിയതല്ലാതെ കൈ എടുത്തു മാറ്റാനോ ഒന്നും പറയാനോ നിന്നില്ല . ശരിക്കും അവളും അങ്ങനെ ഒന്നെങ്കിലും എന്നിൽ നിന്ന് കൊതിക്കുന്നുണ്ടാകാം…..