പിന്നെ എന്തോ അവര് ചോദിക്കാൻ തുനിഞ്ഞതും പുറത്തു കാർ വന്നു നിന്നതും ഒന്നിച്ചായിരുന്നു..
ആ സ്ത്രീ ഇറങ്ങി പുറത്തേക്കു പോയി …
“, ആരാ വന്നത് ? പുറത്തൊരു കാർ കിടക്കുന്നുണ്ടല്ലോ ? “
കാറിൽ നിന്നറങ്ങിയ ആൾ ആ സ്ത്രീയോടായി ചോദിക്കുന്നത് കേട്ടു.
” ഉങ്ങളോട ഏതോ ഫ്രണ്ടോടാ പൊന്നും അവളോട ഹസ്ബെന്റും ഉങ്കളെ പക്കാ വന്തത് (തമിഴ് ) “
ആ സ്ത്രീയുടെ മറുപടിയും കേട്ടു.
” എന്നെ കാണണോ അതാരാണാവോ? “
വീടിനുള്ളിലേക് കയറി അയാൾ ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി..
വെള്ള മുണ്ടും ഷർട്ടും ആയിരുന്നു വേഷം. കാണാൻ മാന്യനായ ഒരു വ്യക്തി..
ഞങ്ങൾ അയാളെ കണ്ടതും ഇരുന്നിടത് നിന്ന് എഴുന്നേറ്റു നിന്നു.
” ആരാ? എന്ത് വേണം ? “
” അങ്കിൾ ഞങ്ങൾ ഒരാളെ അന്ന്വേഷിച്ചു വന്നതാണ് “
” ആരെ ? “
” അജയൻ. എന്റെ അച്ഛനാ… “
ദേവു മറുപടി കൊടുത്തു..
ആ പേരു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം അളവറ്റതായിരുന്നു…