അവളെ പുറത്തു നിർത്തുന്നത് എങ്ങനെ എന്ന് കരുതി ആകണം അവർ ഞങ്ങളെ നിർബന്ധിച്ചു വീടിന്റെ ഉള്ളിൽ കയറ്റി ഇരുത്തി.. അടുക്കും ചിട്ടയോടെയും വീട് കത്ത് സൂക്ഷിക്കുന്ന ഇവരെ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി.
ഒരു മിഡിൽക്ലാസ് വീടായിരുന്നു അത്.
” ഇരിക്കൂ “
വീടിനകത്തു കയറിയാതെ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.
” എന്താ കുടിക്കാൻ? “
” ഒന്നും വേണ്ട ചേച്ചി. “
ഞാൻ മറുപടി നൽകി.
അവർക്ക് തമിഴും മലയാളവും ഒരുപോലെ വശമാണെന്നു എനിക്ക് മനസിലായി..
” പ്രിയാ രണ്ടു കോഫീ കൊണ്ട് വാ “
ആ സ്ത്രീ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ഞങ്ങൾക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു.
” അവരെ നിങ്ങൾക് എങ്ങനെ പരിജയം ? “
അവര് വീണ്ടും ചോദിച്ചു.
” എന്റെ അച്ഛന്റെ സുഹൃത്താണ്.. “
ദേവു ആണവർക്കു മറുപടി നൽകിയത്.
” ഓഹ്.. ഇതു യാരു ഉൻ ഹസ്ബെന്റാ? “
അവരുടെ ചോത്യത്തിനു മുന്നിൽ ആദ്യം ഞങ്ങൾ ഒന്ന് പരുങ്ങി എങ്കിലും അതെ എന്നവൾ തലയാട്ടി.