വേഗം തന്നെ പരിസരബോധം വീണ്ടെടുത്ത്
എന്നെ നോക്കി അവൾ ചോദിച്ചു.
” ഈ രാമൻ ചേട്ടന്റെ വീട് ഇതല്ലേ ? “
” ഓഹ് നീങ്ക മലയാളിയാ.. അപ്പാ ഇങ്ക ഇല്ലേ..
നിങ്ങൾക്കു എന്ന വേണും? “
മലയാളം കലർത്തിയ ഭാഷയിൽ ആ കുട്ടി പറഞ്ഞൊപ്പിച്ചു..
” രാമൻ ചേട്ടനെ ഒന്ന് കാണണം. . ഞങ്ങൾ കേരളത്തിൽ നിന്നു വരുന്നതാ… “
” അമ്മാ അപ്പാവെ പാക്ക യാരോ കേരളവിലെ ഇരുന്ത് വന്തിരുക്കാ..(. തമിഴ് )”
അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞതും ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. വസ്ത്രധാരണത്തിലേ മികവ് കണ്ടു അവരാകാം ആ വീടിന്റെ ഗൃഹനാഥ എന്ന് ഞാൻ ഊഹിച്ചു. ആ സ്ത്രീ വന്നതേ ആ കുട്ടി വീടിനകത്തേക്ക് കയറി പോയി. പോകുന്നതിനിടയിൽ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് ഞാൻ ശ്രദ്ധിച്ചു.
” യാര്പ്പാ ഉനക്ക് എന്ന വേണം? ( തമിഴ് ) “
വന്ന ആ സ്ത്രീയോടും രാമൻ ചേട്ടനെ കാണണം
എന്ന ആവശ്യം ഞാൻ അറിയിച്ചു. .
” ഓഹ്…. അവർ ഇങ്കെ ഇല്ലേ ! ( തമിഴ് )”
” ഓഫീസ് എവിടെ ആണെന്ന് പറഞ്ഞാൽ ഞങ്ങൾ പോയി കണ്ടോളാം.. “
” പറവായില്ലേ… അവരിപ്പോ വന്തിടും… നീ വെയിറ്റ് പണ്ണു … “
അവര് ഞങ്ങളോട് അവിടെ നിൽക്കാൻ ആവസ്യപ്പെട്ടതനുസരിച്ചു ഞാൻ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു. അപ്പോളാകണം കാറിനുള്ളിൽ ഇരിക്കുന്ന ദേവുവിനെ ആ സ്ത്രീ കണ്ടത് ..