എന്റെ ചോദ്യം കേട്ടു എന്റെ അരികിലേക്ക് നീങ്ങി നിന്ന അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.. ഞാനവളെ പിരികം പൊക്കി ഒന്ന് ചിരിച്ചു കാട്ടിയതും..
എന്റെ ഉദ്ദേശ്യം മനസിലാക്കിയ അവൾ മിന്നൽ വേഗത്തിൽ തോട്ടത്തിലേക്ക് ചാടി ഇറങ്ങി ഒരു പിടി മുന്തിരി കുല വലിച്ചു പറിച്ചു കൊണ്ട് ഓടി വണ്ടിക്കടുത്തേക്കു വന്നു.. പിറകെ ആ തോട്ടത്തിന്റെ ഉടമസ്ഥനും..
” ഡെയ് യാരുടാ അത് തിരുട്ടു പസങ്കളാ…(.തമിഴ് .) “
” നന്ദുവേട്ട വേഗം വണ്ടി എടുത്തോ.. “
അതും പറഞ്ഞു ദേവു ചാടി വണ്ടിയിൽ കയറി.
ഭാഷ അറിയില്ലെങ്കിലും ഓടി വരുന്നതിനിടയിൽ അയാൾ പറഞ്ഞത് തെറി ആണന്നു മനസിലാക്കി ഞങ്ങൾ വേഗം അവിടെന്നു സ്ഥലം വിട്ടു.
കാറിൽ കയറിയിട്ടും ഞങ്ങൾക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.
” താനെന്ത് പണിയാടോ കാണിച്ചത്.. ഇത്തിരി പറിച്ചെടുക്കാൻ ഉള്ളതിന് ആ തോട്ടം മൊത്തവും പറിച്ചിങ്ങടുത്തല്ലോ ? ആ പാണ്ടിയുടെ തല്ലു കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം. “
” ആഹാ. നന്ദുവേട്ടനല്ലേ പറഞ്ഞെ മുന്തിരി പറിക്കാൻ. ന്നിട്ടിപ്പോ ഞാൻ കുറ്റക്കാരി “
അവളുടെ മുഖത്തിന് അഴകുകൂട്ടുന്ന ആ നുണക്കുഴി കാണത്തക്ക വിധം അവൾ ചുണ്ടു കൂർപ്പിച്ചു..
” അതിന് ഇത്രയും പറിച്ചെടുക്കണം ആയിരുന്നോ. അത് പോട്ടെ ! ആ ഇരിക്കുന്ന കുപ്പിയിൽ വെള്ളം കാണും. അതെടുത്താ മുന്തിരി ഒന്നു കഴുകി എടുക്കു. കണ്ടിട്ട് തന്നെ കൊതിയാകുന്നു… “
” അയ്യടാ മോനെ. അങ്ങനെ ഇപ്പൊ അങ്ങ് കഴിക്കണ്ടാ… എന്നെ കുറ്റം പറഞ്ഞതല്ലേ.. ഇതേ ഞാൻ തന്നെ തിന്നോളം… “