” എനിക്കും ഓർമ്മ ഇല്ല അമ്മയെ .. ഓർക്കാൻ ഒന്നും തന്നിട്ടുമില്ല.. എങ്കിലും ഇടക്ക് ഒക്കെ തോന്നും ‘അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന്.. “
അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എന്റെ നോട്ടം എതിരിടാനാവാതെ വീണ്ടും അവൾ മുഖം തിരിച്ചിരുന്നു..
” അയ്യേ താൻ വീണ്ടും കരയുകയാ?? എന്തോന്നാടോ ഇത് ഒരു വക കുഞ്ഞു പിള്ളേരെ പോലെ എപ്പോളും ഈ കരച്ചിൽ തന്നെ… താൻ ആ കണ്ണൊക്കെ തുടച്ചിട്ട് നേരെ ഇരുന്നേ.. “
യാത്ര പകുതി ദൂരമെങ്കിലും എത്തിയപ്പോൾ ആണ് വിശപ്പിന്റെ വിളി വന്നത് ..
” തനിക്കു വിശക്കുന്നില്ലേ. “
ഡോർ ഗ്ലാസിൽ എന്തോ കുറിച്ചു കൊണ്ടിരുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
” എനിക്ക് വേണ്ട നന്ദുവേട്ട. . “
” അല്ല അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ. തനിക്കീ വിശപ്പൊന്നും ഇല്ലേ. എനിക്കാണേൽ വിശന്നിട്ടൊരു രക്ഷയുമില്ല.. അതെങ്ങനാ അല്ലേലും കഴിക്കാറില്ലല്ലോ? എന്നിട് രാത്രിയൊക്കെ ചീവീട് കാറുന്ന പോലെ ഉറക്കമിളച്ചു ഇരുന്നു കരച്ചിലും. വെറുതെ അല്ലെടോ താനിങ്ങനെ മെലിഞ്ഞു ഒണക്ക ചുള്ളി പോലെ ആയി പോയത്. “
അവളെ കളിയാക്കാൻ കിട്ടിയ അവസരം ഞാൻ നല്ലപോലെ വിനിയോഗിച്ചു..
” ഈ പറയുന്ന ആള് പിന്നെ അർണോൾഡ് ആണല്ലോ ? “
ദേവുവിൽ നിന്നും അപ്പൊ തന്നെ കിട്ടി നല്ല ചുട്ട മറുപടി…
” താനെന്തു പറഞ്ഞാലും അടുത്തു കാണുന്ന ഹോട്ടലിന് മുന്നിൽ ഞാൻ വണ്ടി നിർത്തും. വലിയ ജാഡ കാട്ടാതെ വേണേൽ എന്റെ കൂടെ വന്നു കഴിച്ചോ.. “