ഞാൻ അവളുടെ സംസാരം കേട്ട് രസിച്ചതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല.
” നന്ദുവേട്ടൻ അച്ഛനും ആയിട്ട് വഴക്ക് കൂടിട്ടുണ്ടോ? “
” ഇല്ലെടോ ? എന്നോട് വഴക്ക് കൂടാൻ പോലും നിക്കാതെ പുള്ളി നേരത്തെ അങ്ങ് പോയില്ലേ ! “
എന്റെ മറുപടി കേട്ട് അവളുടെ മുഖം കറുത്തു. ചോദിച്ചത് അബദ്ധം ആയിപോയി എന്നവൾക്ക് തോന്നിയിരിക്കണം… എനിക്ക് ഒരു വയസാകുന്നതിന് മുന്നേ ഒരു ആക്സിഡന്റിൽ എന്റെ അച്ഛൻ മരിച്ചിരുന്നു . പിന്നെ ടീച്ചർ ആയ അമ്മയായിരുന്നു ഞങ്ങൾക്കെല്ലാം. അത് അവൾക്കും അറിയാം. ഏടത്തി പറഞ്ഞിട്ടുണ്ടാകണം.. എങ്കിലും ഒരു ആവേശത്തിന് പുറത്തു ചോതിച്ചതാണവൾ. പാവം ചോദിച്ചു കഴിഞ്ഞാണ് അബദ്ധം മനസിലായത്..
” സോറി “
” എന്തിന് ? “
“‘ചോദിച്ചത് വിഷമം ആയോ? “”
” ഹേയ് ! ഓർമകളിൽ പോലും ഇല്ലാത്ത ഒരാളെ കുറിച് ഓർത്തു വിഷമിച്ചിട്ട് എന്ത് കിട്ടാനാ “
എന്റെ ഉത്തരം കേട്ടു മുഖത്തൊരു ചിരി വരുത്തി അവൾ കാറിന് പുറത്തേക്കു നോക്കി ഇരുന്നു.
“‘എന്റെ അമ്മയെ പോലെ അല്ലെ ! “
പെട്ടന്നായിരുന്നു അവളുടെ ചോദ്യം. ഞാൻ അവളെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി.