ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിൽ കാജൽ അഗർവാൾ വന്നു ഡോറിന് മുന്നിൽ നിന്ന് ഇളിച്ചു കാണിക്കുന്നത് പോലെ വന്ന് നീക്കുകയാണ് നമ്മുടെ മാളു.
” ആഹാ. നീ ഇന്ന് കോളേജിലൊന്നും പോകുന്നില്ലേ ചെക്കാ. ? “
എന്നെ തള്ളി മാറ്റിക്കൊണ്ട് അകത്തേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു..
” നീ ഇതിപ്പോ വന്നു ചാടി എടീ പിശാശേ “
” ഇന്ന് രാവിലെ. അല്ല എവിടെ നിന്റെ സഹധര്മിണിയും മറ്റ് സഹവാസികളും “
ദേവു അപ്പോളേക്കും അകത്തുനിന്നു ഇറങ്ങി വന്നു.
” അവരൊക്കെ തറവാട്ടിൽ പോയിരിക്കാ.. “
ഞാൻ മറുപടി കൊടുത്തു
” ഓഹ് അതുകൊണ്ട് ആണോ രണ്ടും കൂടി കോളേജിൽ പോകാതെ ഇവിടെ തന്നെ അങ്ങ് കൂടിയത്? “
” ഞാൻ വന്നത് ഒരു അസൗകര്യം ആയി തോന്നിയോ എന്റെ നാത്തൂന്? “
ദേവുവിനെ കെട്ടിപ്പിടിച്ചു കൊണ്ടവൾ ചോദിച്ചു. അവളതിനൊരു ചിരി മാത്രം മറുപടിയായി മാളുവിന് നൽകി.