ശരി ആണല്ലോ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി.
” അതൊക്കെ പോട്ടെ പോകാൻ നേരം ഏടത്തി എന്താ തന്നോട് പറഞ്ഞത് ? “
” അത് അവർ പോയിട്ടു വരുമ്പോഴേക്കും നമ്മൾ വഴക്ക് ഒക്കേ പറഞ്ഞു തീർക്കണം എന്നു. “
” ആഹ് അത്രേ ഒള്ളൂ കാര്യം. അവർക്കു ഒരു വിചാരം ഉണ്ട് അവരിവിടെ ഉള്ളത് കൊണ്ടാണ് നമ്മൾ തമ്മിൽ എപ്പോളും വഴക്ക് .. അല്ലെങ്കിൽ അവരെ കാണിക്കാൻ വേണ്ടി ആണ് ഞാൻ എപ്പോളും തന്നോട് വഴക്ക് ഉണ്ടാക്കുന്നതെന്ന്… അപ്പൊ നമ്മുടെ വഴക്ക് മാറ്റാൻ അവരു കണ്ടു പിടിച്ച വഴി ആണ് ഈ ആശുപത്രി നാടകം. “
” അതിന് അവർ ഇല്ലെങ്കിൽ നമ്മളുടെ വഴക്ക് എങ്ങനെ തീരാനാ? “”
” ഇതിൽ കൂടുതൽ എങ്ങനെ ആടോ ഞാൻ തന്നെ അത് പറഞ്ഞു മനസിലാക്കി തരുക. ? “
അവളുടെ നിർത്തകളങ്കമായ ചോദ്യം എനിക്ക് ചിരി ഉളവാക്കി..
” ഈ നന്ദു ഏട്ടൻ എന്താ ഈ പറയുന്നേ? എനിക്ക് ഒന്നും മനസിലാകുന്നില്ല. “
പെട്ടന്നാണ് കാളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. ഞാൻ എഴുന്നേറ്റു പോയി ഡോർ തുറന്നു..
” ടൺ ടടാൺ…. “