” എന്തിനാ താനീ വെയിലു കൊള്ളുന്നെ… ആ കാറിനകത് പോയിരുന്നു കൂടെ… “
” ഞാൻ കളി കാണുവല്ലേ “
കളിയുടെ ആവേശം അവളിൽ എത്രത്തോളം ഉണ്ടെന്നു ഞാൻ മനസിലാക്കി… അപ്പോൾ തന്നെ ഹരിയോട് പറഞ്ഞു ഒരു കുട സംഘടിപ്പിച്ചവൾക് കൊടുത്തു.
” തനിക്കു വെള്ളം വേണോ ? “
കയ്യിലിരുന്ന കുപ്പി വെള്ളം എന്റെ ദാഹം മാറ്റിയ ശേഷം ഞാൻ അവൾക്ക് നേരെ നീട്ടി..
കൈ നീട്ടി അവളത് വാങ്ങിയെങ്കിലും കുടിക്കവൾക്കൊരു മടി പോലെ തോന്നി…. മറ്റൊരു കുപ്പി എടുത്ത് അവൾക്കു കൊടുത്തിട്ട് ഞങ്ങൾ കളിയിലേക്ക് തിരിഞ്ഞു..
രണ്ടാം ഇന്നിംഗ്സ് ജയിക്കാൻ വേണ്ടത് 20 ഓവറിൽ 187 റൺസ്…. ആവശ്യമില്ലാതെ വിക്കറ്റുകൾ കളഞ്ഞു കുളിക്കുന്നതിൽ ടീം അംഗങ്ങൾ മികവ് പുലർത്തി.. നല്ല ദേഷ്യത്തിൽ ആയിരുന്നു . എല്ലാവരോടും ചൂടാവേണ്ടി വന്നു… കളി ഞങ്ങൾ തോറ്റു .
സങ്കടവും ദേഷ്യവും സഹിക്കാൻ കഴിയാതെ ആണ് ഞാൻ വീട്ടിലേക്കു തിരിച്ചത്… വഴിയിൽ കൂടി പോകുന്ന മറ്റു യാത്രക്കാർ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് പോലും കാറിനുള്ളിൽ ഇരുന്നു ഞാൻ ചീത്ത പറഞ്ഞു കൊണ്ടേ ഇരുന്നു…
” എന്തിനാ ഇങ്ങനെ ദേഷ്യപ്പെടാണെ ? “
കുറെ നേരം കേട്ടിരുന്നു സഹികെട്ടിട്ടാകണം അവളെങ്ങനെ ചോദിച്ചത്.
” ഒരു മാച്ച് തോറ്റതിന് ആണോ ഇങ്ങനെ ?? “
” താൻ കണ്ടതല്ലേ അവന്മാരുടെ കളി……. എല്ലാവന്മാരും അലമ്പായിരുന്ന…. “