” അവൾ കയ്യിൽ കരുതിയിരുന്ന ബാഗിൽ നിന്നും ഒരു ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി.. “
.” എന്റെ അച്ഛനാ “
ആരെന്നു മനസിലാകാത്തത് കൊണ്ടാകും അവൾ ആ ഫോട്ടോയിൽ ഉള്ളത് ആരെന്നു എനിക്ക് പറഞ്ഞു തന്നു…
” നന്ദുവേട്ടൻ ചോതിച്ചപ്പോളാ ഓർത്തത് ഫോട്ടോ എടുത്തിട്ടില്ല എന്ന്.. അതാ…. തെറി കേട്ടാലും ഈ ഫോട്ടോ എടുത്ത് ഏട്ടന് തരാൻ വേണ്ടിയാ വന്നേ.. അപ്പോ ഏട്ടന് അഛനെ വേഗം കണ്ടു പിടിക്കാമല്ലോ? “
അപ്പോളാണ് എനിക്ക് ആ കാര്യം തന്നെ ഓർമ വരുന്നത്. അച്ഛനെ. അവളുടെ അച്ഛനെ കണ്ടു പിടിച്ചേൽപ്പിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ്. എന്നിട്ടും ഞാൻ അതിൽ എന്തുകൊണ്ട് അത്മർദ്ദത കാട്ടിയില്ല.. പാവം ആ കുട്ടി എന്നിൽ എത്ര വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നത് ഞാൻ തിരിച്ചറിയുക ആയിരുന്നു…
എന്ത് വിലകൊടുത്തും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു…
അവളെയും കൂട്ടി ഗ്രൗണ്ടിൽ എത്തിയപ്പോ ആദ്യം എല്ലാവർക്കും ഒരു അമ്പരപ്പുണ്ടായി എങ്കിലും അവളെല്ലാവരോടും പെട്ടന്നുതന്നെ കൂട്ടായി….
ഞാൻ കളിക്കിറങ്ങുമ്പോൾ ഒക്കെ അവൾ അവിടെ ആ വെയിലത്തു കണ്ണിമ വെട്ടാതെ കളി വീക്ഷിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി കണ്ടു.. കളിക്കിടയിൽ സംഭവിച്ച പിഴവുകൾക്ക് ഞാൻ അവരുടെ അടുത്ത് ദേഷ്യപ്പെടുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന ഭാവങ്ങൾ ഏതെന്നു പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല… അത്രക്ക് ആസ്വദിച്ചവൾ ആ കളി കണ്ടിരുന്നു. .
ഇന്നിംഗ്സ് ബ്രേക്ക് സമയത് ഞാൻ അവളുടെ അടുത്തേക്ക് വന്നത് …..
ഞാൻ വിയർത്തത്തിലും കൂടുതൽ അവൾ വിയർത്തിരുന്നു…