പിന്നെ ആ തള്ള പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല… പോരാൻ നേരം ദേവുവിനോട് എന്തോ അവർ പറഞ്ഞിരിക്കണം.. കാരണം കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
” നമുക്കു പോകാം നന്ദുവേട്ടാ ? “
അവളത് പറഞ്ഞതും കാർ സ്റ്റാർട് ചെയ്ത് നേരെ പോന്നു. .
” കിട്ടാനുള്ളതൊക്കെ കിട്ടിയോ ? “
കളിയാക്കിയത് ആണെന്ന് മനസിലായിട്ടാകണം അവളുടെ കണ്ണുനീരിന്റെ അളവ് ഒരിത്തിരി കൂടി വർധിച്ചു..
” അയ്യോ ഞാൻ കരയാൻ വേണ്ടി പറഞ്ഞതല്ലേ …. താൻ കരയാതെ ഇരിക്ക് സാരമില്ല പോട്ടെ.. “
അവൾ കണ്ണ് തുടച്ചു നേരെ ഇരുന്നു.
” തനിക്കു അറിയാവുന്നതല്ലേ അവിടെ ചെന്നാൽ എന്താ ഉണ്ടാവുക എന്ന്.. ഞാൻ ഒരു നൂറുവട്ടം ചോതിച്ചതുമാ. പോണോ എന്ന് അപ്പൊ തനിക് പോയെ പറ്റു… ഏതായാലും ഇത്രയും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചതല്ലേ … സാരമില്ലെന്നേ…. “
ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു
” അല്ല ഈ രാവിലെ തന്നെ തെറി കേൾക്കാൻ മാത്രം അത്യാവശ്യം എന്തായിരുന്നു തനിക് ? “