” എങ്കിൽ രാവിലെ ഒരു ഏഴു മണി ആകുമ്പോഴേക്കും പോകാൻ റെഡി ആയിക്കോ.. “
” ആം “
അപ്പോളവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി കാണാൻ നല്ല രസം ആയിരുന്നു . അത് ഒന്നു കൂടി കാണാൻ എന്നെ അനുവദിക്കാതെ അവൾ വേഗം റൂമിന് വെളിയിലേക്കിറങ്ങി പോയി.
എന്തിനാണ് ഇനിയും ആ വീട്ടിലേക്കു പോകുന്നത് എന്ന ചിന്ത ആയിരുന്നു എന്റെ മനസ് മുഴുവൻ. വീണ്ടും ആ നരകത്തിലേക്ക് കയറി ചെല്ലാൻ മാത്രം എന്ത് വിലപിടിപ്പുള്ള സാധനമാണിനിയും അവൾ ആ വീട്ടിൽ ബാക്കി വച്ചിട്ട് വന്നത് ?
ഒന്നും മനസിലാകുന്നില്ല.. ഓരോന്ന് ഓർത്തു എപ്പോളോ ഞാൻ ഉറങ്ങി പോയി….
രാവിലെ ദേവു ആണ് എന്നെ വിളിച്ചെഴുന്നേല്പിച്ചത്… കുളിച്ചൊരുങ്ങി പുഞ്ചിരി തൂകുന്ന ഐശ്വര്യമൂറുന്ന മുഖം… ആഹാ കണി കൊള്ളാം ….
” സമയമായി പോവണ്ടേ? “
ദേവുവിന്റെ ചോദ്യം കേട്ട് ഞൻ ക്ലോസ്‌കിലെക് നോക്കി… പിന്നെ എഴുന്നേറ്റോരോട്ടം ആയിരുന്നു.. പെട്ടന്ന് തന്നെ റെഡി ആയി പുറത്തേക്കിറങ്ങുമ്പോൾ ദേവു റെഡി ആയി ബൈക്കിനടുത് നിൽപ്പുണ്ടായിരുന്നു… നീല കളർ ചുരിദാർ അവൾക് നന്നായി ചേരുന്നുണ്ടായിരുന്നു…
” പോകാം ? “
ഞാൻ ചെന്നതേ അവൾ ബൈക്കിനടുത്തേക്ക് ചേർന്ന് നിന്ന് ചോദിച്ചു … പതിവിലും പ്രസരിപ്പ് ഞാൻ അവളിൽ കണ്ടു.. രാവിലെ തന്നെ തെറി കേൾക്കാൻ പോകുന്നതാണ്.. പിന്നെ എന്തിനാണ് ഈ പെണ്ണിനിത്ര ആവേശം??
എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ നമ്മുടെ കാർ ചൂണ്ടി കാട്ടി പറഞ്ഞു. .
“നമ്മൾ ബൈക്കിനല്ല കാറിനാണ് പോകുന്നത്. “