രാത്രി കിടക്കാൻ നേരമാണ് ദേവു റൂമിലേക്കു കടന്നു വന്നത്. അത് വരെ ഏടത്തിയോട് എന്തൊക്കെയോ കത്തി വച്ചിരിപ്പായിരുന്നു അവൾ..
കയറി വന്നതേ ജനലരികിലേക്കു നീങ്ങി നിന്നവൾ എന്നേയൊന്നു നോക്കി.. നോട്ടം കണ്ടത്തെ മനസിലായി അവൾക്ക് എന്തോ ദുരുദ്ദേശ്യം ഉണ്ടെന്നു
” ന്തെ ? “
ഞാൻ അവളോട് ചോദിച്ചു.
“:ഞാനും വരാം ഏട്ടന്റെ കൂടെ കൂടെ.. ആദ്യം പറഞ്ഞ പോലെ രാവിലെ വീട്ടിൽ പോയിട്ട് അവിടെന്നു കളിക്കുന്നിടത്ത് പോകാം.. വൈകിട് പോകണ്ടാ… അത് ശരിയാവില്ല “
” അപ്പൊ അത് തന്നല്ലേ ഞാനും ആദ്യം പറഞ്ഞത്?
അപ്പൊ തനിക്കു പറ്റില്ലാരുന്നല്ലോ ? “
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേ ഒള്ളു… കൈ കൊണ്ട് ജനൽ കർട്ടനിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട് ..
” നാളെ വന്നാൽ താൻ ശെരിക്കും പോസ്റ്റ് ആകും.. മാച്ചു തീരുമ്പോൾ ഒത്തിരി ടൈം എടുക്കും.. അത് വരെ കാത്തിരിക്കേണ്ടി വരും..അതുമല്ല അവിടെ തനിക്കു പരിചയമുള്ള ആരും തന്നെ കാണില്ല . “
ഞാൻ എന്റെ ഭാഗം വ്യക്തമാക്കി
” കുഴപ്പം ഇല്ല .. ഞാൻ നിന്നോളാ “