” നാളെ വൈകിട്ട് പോയാൽ മതിയോ? “
ഞാൻ അവൾക്കു കേൾക്കാൻ പാകത്തിന് ചോദിച്ചു.
” എനിക്ക് എങ്ങോട്ടും പോകണ്ടാ… “
മുഖത്തടിച്ച പോലെ അവൾ പറഞ്ഞു..
” എടോ എനിക്ക് നാളെ ക്രിക്കറ്റ് മാച്ച് ഉണ്ട്. അത് കഴിഞ്ഞു പോയാൽ പോരേ.. അല്ലെങ്കിൽ രാവിലെ പോകണം. പക്ഷെ എനിക്ക് തന്നെയും കൂട്ടി മാച്ചിന് പോകേണ്ടി വരും. അതാണ്..പ്രശ്നം “
” ഞാൻ എങ്ങോട്ടേക്കും വരുന്നില്ല നന്ദു ഏട്ടാ . എനിക്ക് കുഴപ്പം ഇല്ല.. “
എങ്കിൽ പോ പുല്ലേ എന്ന് മനസ്സിൽ പറഞ്ഞു പുറത്തെ കാഴ്ചകൾ കണ്ടങ്ങനെ ഇരുന്നു ഞാൻ.
വീട്ടിലേക്കു നടക്കുമ്പോളും ഞങ്ങൾ ഒന്നും തമ്മിൽ സംസാരിച്ചില്ല.. അവളെന്തോ കാര്യമായ ആലോചനയിൽ ആന്നെന്നു തോന്നി എനിക്ക്…
വീട്ടിലെത്തുമ്പോൾ സഞ്ചാരം ഒക്കെ കഴിഞ്ഞു എല്ലാരും തിരിച്ചെത്തിയിരുന്നു ….
” അതെ കെട്ട്യോളും കെട്ട്യോനും കറങ്ങി നടക്കുന്നതിൽ ഒന്നും കുഴപ്പം ഇല്ല. പക്ഷെ ഇരുട്ടുന്നതിന് മുന്നേ ഈ പെണ്ണിനെ വീട്ടിൽ എത്തിച്ചേക്കണം…. നീ പോകുന്ന പോലല്ല. ഇവളെ കൊണ്ട് നടക്കുന്നത് “
വീട്ടിലേക്കു കയറുന്നതിന് മുൻപേ വന്നു ഏടത്തിയുടെ ശാസന …
” ഓഹ് അടിയൻ “
ഞാൻ ഏടത്തിയെ ഒന്ന് കളിയാക്കി അകത്തേക്ക് കയറി പോയി….
” അമ്മക്കെങ്ങനെ ഉണ്ട് ഏടത്തി ? “
” കുഴപ്പം ഇല്ലാ മോളെ. ഡിസ്ച്ചാർജ് ആയി….
നീ പോയി എന്തേലും കഴിക്കു. നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്തു. “
ഞാൻ അപ്പോളേക്കും മുറിയിൽ എത്തി ഇരുന്നു. പിന്നീടുള്ള അവരുടെ സംസാരം കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല.