അവൾ ഇനി പാവത്തെ പോലെ അഭിനയിക്കുന്നതാണെങ്കിലോ…? ആ വീട്ടിൽ നീ മാത്രം അല്ലെ അവളവിടെ നിൽക്കുന്നതിൽ ഇഷ്ട്ടമില്ലാതെ ഇരുന്നത്. അപ്പോൾ ഒരു നുണ കഥ പറഞ്ഞു നിന്നെയും അവളുടെ വശത്താക്കിയതാണെങ്കിലോ ?? “
അപ്പോളാണ് ഹരി പറഞ്ഞതിലും ഒരു സാധ്യത ഉണ്ട് എന്ന് തോന്നിയത്.
” നീ ഒരു മണ്ടന് ആയത് കൊണ്ട് അവൾ പറഞ്ഞത് വിശ്വസിച്ചു. ഇപ്പൊ അവൾക് നിന്റെ വീട്ടിൽ അവളുടെ ആവശ്യം കഴിയുന്ന വരെ നിക്കാം…. “
” ശെരിയാണ്. എന്നെ കൂടി അവളുടെ വലയിലാക്കിയാൽ പിന്നെ അവൾക്ക് എന്റെ വീട്ടിൽ ആരുടേയും ശല്യമില്ലാതെ താമസിക്കാം… “
അപ്പോൾ എന്റെ മനസ്സിൽ ഇന്നലെ എന്നോട് സങ്കടങ്ങൾ വിവരിച്ച ദേവനന്ദയുടെ മുഖം തെളിഞ്ഞു. അതിലവൾ പുറത്തു കരഞ്ഞു കൊണ്ട് ഉള്ളിൽ ചിരിക്കുന്നതായി എനിക്ക് തോന്നി….. അവൾ എന്നെ പറഞ്ഞു പറ്റിച്ചതാണ് എന്ന് മനസ്സിലുറപ്പിക്കുമ്പോൾ ആണ് ഹരി അടുത്ത അഭിപ്രായവും ആയി മുന്നോട്ടു വന്നത്.
” അല്ലാളിയാ ഇനി ഞാൻ പറഞ്ഞത് പോലെ അവൾ പാവം ആണെങ്കിലോ..? അവള് പറഞ്ഞത് മുഴുവൻ സത്യം ആണെങ്കിലോ ? “
” എടാ കോപ്പേ.. നീ ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറ…. ഒരു വക രണ്ടു തന്തയുള്ളമാതിരി പെരുമാറാതെ ……. “
” അളിയാ അളിയാ .. നീ ദേഷ്യപ്പെടല്ലേ… നീ എനിക്ക് വൈകിട്ട് വരെ സമയം താ… അതിനുള്ളിൽ ഞാൻ കണ്ടു പിടിച്ചു തരാം ഏതാ സത്യം.. ഏതാ കള്ളം എന്ന്…. “
അന്ന് വൈകുന്നേരം ആകുന്ന വരെ മനസ്സിലെന്തൊക്കെയോ ഒരു വേദന പോലെ…. ഹരി പറഞ്ഞത് പോലെ അവളെന്നെ പറഞ്ഞു പറ്റിച്ചതാണോ? അതോ അവൾ പറഞ്ഞത് സത്യം ആണോ ? രണ്ടു ചിന്തകളും മാറി മാറി മനസ്സിൽ തെളിഞ്ഞു വന്നു… അവൾ പറഞ്ഞത് എല്ലാം സത്യം ആകാൻ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു. അവൻ വരുന്നത് വരെ സമയം തള്ളി നിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി…