” ആളെ ഒന്നു കാട്ടി തന്നേരെ മോനെ. ഇല്ലേലെ ആ ടിക്കറ്റ് വേറെ ആർക്കെങ്കിലും പോകും. എല്ലാം കള്ള കൂട്ടങ്ങളെ കാശു തരാൻ വലിയ മടിയാ… “
അയാൾ അത് പറഞ്ഞതും ഞാൻ അല്പം മുന്നിലേക്ക് കയറി നിന്ന് ദേവുവിനെ കാട്ടി കൊടുത്തു. അയാൾ ഒന്നും മിണ്ടാതെ പിന്നിലേക്ക് പോയി….
ബസ്സു മുന്നോട്ടു പോകുംതോറും തിരക്കും കൂടി വന്നു .. പിന്നിൽ നിന്നുള്ള തള്ളു സഹിക്കാൻ വയ്യാതെ ഞാൻ മുന്നിലേക്ക് കേറി സ്ത്രീകൾ നിൽക്കുന്നതിന് ഒപ്പം എത്തിയിരുന്നു.. എന്റെ നേരെ ആയിരുന്നു ദേവുവും നിന്നിരുന്നത്… എന്റെ മുഖത്തേക് അവൾ ഇടയ്ക്കു നോക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളെ ശ്രധിച്ചത്. അവളുടെ പിന്നിൽ നിൽക്കുന്ന പയ്യൻ അവളോട് ചേർന്ന് വരുന്നത് അപ്പോളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഏറിയാൽ ഒരു പത്തൊൻപത് വയസ്സ് തോന്നിക്കുന്ന ഒരു സ്കൂൾ പയ്യൻ. അവന്റെ ചെയ്തിയുടെ അനിഷ്ടക്കേട് അവളുടെ മുഖത്തു പ്രകടം ആയിരുന്നു.. . അവൾ അവനിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറുമ്പോളും അവളിലേക്ക് അവൻ കൂടുതൽ അടുത്ത് വരുന്നുണ്ടായിരുന്നു..
അവളുടെ ആ ദയനീയ ഭാവം കണ്ടു ആ പുന്നാര മോനെ ബസ്സിൽ നിന്ന് പിടിച്ചിക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് തോന്നി..
ഒന്നും അറിയാത്ത പോലെ ഞാൻ അവർക്കിടയിലേക്ക് കയറി നിന്നു..
” ന്താണ് ചേട്ടാ അവിടെ തന്നെ നിന്നാൽ പോരെ. എന്തിനാ ഇതിനിടയിലേക്കു കയറി വരുന്നേ ? ഈ സ്ഥലം ഇല്ലാത്തിടത്ത്. … “
ആ തിരക്കിനിടക്ക് ഞാൻ അവരുടെ ഇടയിലേൽക്കു കയറി നിന്നു എന്ന ഭാവത്തിൽ അവൻ എന്നോട് ചോദിച്ചു.
പക്ഷെ എനിക്ക് അറിയില്ലേ അവന്റെ അസുഖം….
ഞാൻ ഒന്നും മിണ്ടാതെ അവനെ ഒന്ന് ചിരിച്ചു കാട്ടി കൈ നീട്ടി അവന്റെ കിടുങ്ങാ മണിയിൽ കയറി പിടുത്തമിട്ടു… ഒന്ന് ഞരിച്ചു………..