“, ആ വീട്ടിൽ ഒറ്റക്ക് കിടക്കാൻ എനിക്ക് പേടി ആയിരുന്നു. . അച്ഛനുള്ളപ്പോ മാത്രേ ഞാൻ ആ വീട്ടിൽ കിടന്നുറങ്ങാറുള്ളു അതും അച്ഛന്റെ കൂടെ. അങ്ങനെ ശീലം ആയി പോയതാ.. ഇന്ന് രാത്രി ഞാൻ കരയത്തില്ല.. ചേട്ടൻ ധൈര്യമായി ഉറങ്ങിക്കോ…. “
അവളുടെ സംസാരം കേട്ട് എനിക്ക് ചിരി ആണ് വന്നത്. എത്ര നിശ്കളങ്കമായാണ് അവൾ സംസാരിക്കുന്നത്…. ചേറു വെള്ളത്തിലെ താമര ആണിവൾ. ആ ചേറു നിറഞ്ഞ കുടുംബത്തിലെ കളങ്കമില്ലാത്ത താമര.
“
“എന്തിനാ ചിരിക്കണേ…? “
” വെറുതെ അല്ല അമ്മ മുതൽ ഏട്ടൻ വരെ തന്റെ ഫാൻ ആയത്. “
ഞാൻ പറഞ്ഞതിന് അർദ്ധം മനസിലാകാതെ അവൾ ഇരുന്നു.
” തന്റെ അച്ഛനു എന്തായിരുന്നു ജോലി ? “
” കൂലിപ്പണിയാ… എല്ലാ ജോലിയും ചെയ്യും. രാത്രി എന്നോ പകലെന്നോ അച്ഛന് നോട്ടം ഇല്ല. എന്ത് പണിക്കും പോകും. എന്താ പണിന്നു ചോദിച്ച അച്ഛന് ശെരിക്കു അറിയില്ല… ! “
” അപ്പൊ തന്റെ കാര്യങ്ങൾ ഒന്നും തന്റെ കൂട്ടുകാർക്കു പോലും അറിയില്ലേ ? “
” ഇല്ല ഞാൻ പറഞ്ഞിട്ടില്ല.. ! എന്റെ അവസ്ഥ മനസിലാക്കിയാൽ അവര് ചിലപ്പോ എന്നെ ഒഴിവാക്കിയാലോ എന്ന് പേടി ഉണ്ട് എനിക്ക്. അങ്ങനെ ഉള്ളൊരു വീട്ടിലെ കുട്ടി ആകുമ്പോൾ ഞാനും അങ്ങനെ ആയിരിക്കും എന്നല്ലേ കരുതൂ.. “
മനസ് നിഷ്കളങ്കമാണെങ്കിലും ചിന്താഗതിയിൽ അവളെന്നേക്കാൾ ഏറെ മികച്ചത് ആന്നെന്നു എനിക്ക് തോന്നി പോയി..
” ഏട്ടൻ അഞ്ജുവിനെ കണ്ടു അല്ലെ ? “
” മ്മ്. “