” സാരമില്ല താനവിടെ പോയി കിടന്നോ……”
എത്ര നിർബന്ധിച്ചിട്ടും അവൾ ആ മുറി വിട്ടു പുറത്തേക്കു പോകാൻ തയ്യാറായില്ല. അവസാനം ഞാൻ അവളോട് എന്റെ കട്ടിലിൽ കിടന്നു കൊള്ളാൻ ഉള്ള അനുവാദം കൊടുത്തു. ഞാൻ അമ്മയുടെ മുറിയിലും കിടക്കാം എന്ന് തീരുമാനിച്ചു.
സത്യത്തിൽ അവളെ തറയിൽ കിടത്തുന്നതിനോട് താല്പര്യം തോന്നാഞ്ഞിട്ടാണ് ഞാൻ അവളെ കട്ടിലിൽ കിടക്കാൻ നിർബന്ധിച്ചത്.
എന്തോ അവളോടുള്ള മനോഭാവം ഒറ്റ ദിവസം കൊണ്ട് തന്നെ മാറി മറിഞ്ഞതിൽ എനിക്ക് തന്നെ അത്ഭുതം തോന്നി..
കുറച്ചു നേരം ഹാളിലിരുന്നു ടീവി കാണാം എന്ന് കരുതി ഇരുന്നപ്പോൾ ആണ് ദേവുവിന്റെ വരവ്. വരണോ വേണ്ടയോ എന്ന ചിന്ത അവളുടെ മനസിലുണ്ടെന്നു അവളുടെ നടത്തത്തിൽ നിന്ന് എനിക്ക് മനസിലായി…
അവളെന്റെ എതിരെയുള്ള കസേരിയിൽ കൈ പിടിച്ചു നിന്നു.
” ഉറങ്ങുന്നില്ലേ? “
എന്റെ ചോദ്യത്തിന് ” ഇല്ല ” എന്നവൾ തോളനാക്കി കാട്ടി .
” എനിക്ക് പേടിയാ അവിടെ ഒറ്റക്ക്…. “
അവൾ മടിച്ചു മടിച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു.
” പേടിയോ.. എന്തിനാ പേടിക്കണേ “