സങ്കടത്തിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു അലറി കരയാൻ തുടങ്ങി.
പെട്ടന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി.. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.. കാറിനുള്ളിൽ അവളുടെ ഏങ്ങലടി മുഴങ്ങി കേട്ടുകൊണ്ടിരുന്നു .
വെറുപ് എന്നതിൽ നിന്നും ആദ്യമായി എനിക്ക് അവളോട് സഹതാപം തോന്നി..
ഏറെ ദൂരം മടങ്ങി എത്തി എങ്കിലും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാൻ മനസ് പലവട്ടം പറഞ്ഞത് ആണ് . പക്ഷേ എന്തോ എനിക്ക് കഴിഞ്ഞില്ല.
ആ വീട് അവൾക്ക് ഒരു നരകം ആയിരുന്നു എന്നെനിക് മനസിലായി. ആ തള്ള അത് ഇവളുടെ അമ്മ അല്ലെങ്കിൽ പിന്നെ ആരാണ്. എന്താണ് ഇവൾ എന്നറിയാൻ ഒരു ആഗ്രഹം തോന്നി എനിക്ക് .. ഇനി എന്ത് വന്നാലും എന്റെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റുമ്പോൾ അവളെ ആ നരകത്തിലേക് തിരിച്ചയക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. വണ്ടി വീട്ടുവളയിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുനീരിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. വണ്ടി നിന്നതേ അവൾ ചാടി ഇറങ്ങിയതും ഓടി അകത്തെക്ക് പോയതും എല്ലാം ഒരു മിന്നായം പോലെ ഞാൻ നോക്കി നിന്നു.
വണ്ടി ഒതുക്കി അവളുടെ ബാഗും എടുത്ത് ഞാൻ വീടിനകത്തേക്ക് നടന്നു.. അവളുടെ ഭാവം കണ്ടു ഭയന്ന പോയ ഏടത്തിയും അമ്മയും കാര്യം തിരക്കിയപ്പോൾ ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു നേരെ റൂമിലേക്കു കയറി .അവളെ ഞാൻ റൂമിൽ എങ്ങും കണ്ടില്ല വല്ല ബാത്റൂമിലും ആയിരിക്കണം. ബാഗ് എടുത്ത് ടേബിളിനു മുകളിൽ വച്ചതും അലഷ്യമായി കുത്തി തിരുകി വച്ചിരുന്ന സിബ് പോയ ആ ബാഗിനുള്ളിലെ പല സാധനങ്ങളും പുറത്തേക്കു ചാടി.
” കോപ്പ് “
രണ്ടു ചീത്തയും വിളിച്ചു ചിതറി പോയ അവളുടെ ബുക്കുകൾ എടുക്കുന്നതിനിടയിൽ ആണ് മനോഹരമായി വർണങ്ങൾ ചാലിച്ചു വരച്ച കൃഷ്ണ രൂപം ഉള്ള ഒരു ഡയറി എന്റെ കണ്ണിൽ പെട്ടത്. ഞാൻ അതെടുത്തു ആദ്യ പേജ് മറിച്ചു നോക്കി..