ദേവദൂതര്‍ പാടി [Pamman Junior]

Posted by

”അത് തന്നെ എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു…” സിത്താരയുടെ കണ്ണുകള്‍ നിറഞ്ഞു. മാനേജരും എന്ത് പറയണമെന്നറിയാതെ താഴെ വീണ മൊബൈല്‍ഫോണെടുത്ത് പൊടിയൊക്കെ തുടച്ച് അങ്ങനെ നിര്‍നിമേഷനായി നിന്നു.

ആകാശത്ത് നക്ഷത്രങ്ങള്‍ കണ്‍ചിമ്മി. മാനേജറുടെ ഫോണിലേക്ക് ശങ്കര്‍ദാസിന്റെ കോള്‍ വന്നു. ആദ്യത്തെ കോള്‍ അയാള്‍ കട്ട് ചെയ്‌തെങ്കിലും ശങ്കര്‍ദാസ് പിന്നെയും വിളിച്ചു. ശങ്കര്‍ദാസിനെ പിണക്കാന്‍ പറ്റില്ല. മാനേജര്‍ ഫോണ്‍ എടുത്തു.

”എന്തായി…”

”ഇപ്പോ വിടാം…”

”ന്നാ… ആ ആലിന്റെ അവിടെ ഒരു ഓട്ടോവരും. നമ്മുടെ പയ്യനാ… വിശ്വസിക്കാം. അതില്‍ കേറ്റി വിട്ടാല്‍മതി… ഞാന്‍ വീട്ടിലേക്ക് പോകുവാ… പിന്നെ… ഓട്ടോ പുറപ്പെട്ടാലുടന്‍ താന്‍ എന്നെ വിളിക്കണം… ഗൂഗിള്‍പേ ചെയ്തിരിക്കും…. ഓകെ…”

”ഓകെ… ” ശങ്കര്‍ദാസ് ഫോണ്‍ വെച്ചു.

സിത്താരയേയും കയറ്റിക്കൊണ്ട് ശങ്കര്‍ദാസ് പറഞ്ഞുവിട്ട ഓട്ടോറിക്ഷ ഉത്സവപറമ്പില്‍ നിന്നും മുന്നോട്ട് നീങ്ങി.

മാനേജര്‍ ആ വിവരം ശങ്കര്‍ദാസിനോട് പറഞ്ഞപ്പോള്‍ തന്നെ അയാളുടെ ഗൂഗിള്‍ പേയില്‍ പണം കയറിയതിന്റെ റിങ്ങ്‌ടോണ്‍ ശബ്ദിച്ചു.

ഓട്ടോറിക്ഷ മുറ്റത്തെത്തുമ്പോള്‍ ശങ്കര്‍ദാസ് കുളിമുറിയില്‍ നില്‍ക്കുകയായിരുന്നു.

”ഇത്ര പെട്ടെന്ന് ഇങ്ങ് വന്നോ…” അയാള്‍ അറ്റാച്ചിഡ് കുളിമുറിയില്‍ നിന്ന് തിടുക്കത്തില്‍ മുറിയിലേക്ക് വന്നു. ആ വീട്ടില്‍ ശങ്കര്‍ദാസ് മാത്രമേ ഉണ്ടായിരുന്നു. കുടുംബവീട്ടില്‍ നിന്നും അരകിലോമീറ്റര്‍ അകലെയാണ് ശങ്കര്‍ദാസിന്റെ ഈ കളിവീട്. പെണ്ണുങ്ങളെ കൊണ്ട് വന്ന് കളിക്കുവാന്‍ വേണ്ടി മാത്രമാണ് ഈ വീട് വാടകയ്‌ക്കൊന്നും കൊടുക്കാതെ ഇങ്ങനെ ഇട്ടിരിക്കുന്നത്.

ടര്‍ക്കി മാത്രം ഉടുത്തുകൊണ്ടാണ് ശങ്കര്‍ദാസ് മുന്‍വശത്തെ വാതില്‍ തുറന്നത്. ഓട്ടോക്കാരന്‍ സിത്താരയെ ഇറക്കി മുറ്റത്ത് നിര്‍ത്തിയിട്ട് തിരിച്ച് പോയികഴിഞ്ഞിരുന്നു.

”അവനിത് എന്തോര് പോക്കാ പോയത്? മോള് പേടിച്ചുപോയോ…” ശങ്കര്‍ദാസ് സിറ്റ് ഔട്ടിലേക്ക് ഇറങ്ങിചെന്നു. സിത്താര ആകെ പേടിച്ച് ഒരു പൂച്ചക്കുഞ്ഞിനെപോലെ നില്‍ക്കയായിരുന്നു.

ശങ്കര്‍ദാസ് മുറ്റത്തേക്കിറങ്ങി ചെന്നു. സിത്താരയുടെ കയ്യില്‍ പിടിച്ചു. ആദ്യം അവള്‍ കൈ വലിച്ചെങ്കിലും അയാള്‍ അവളുടെ തോളില്‍ പിടിച്ച് തന്നോട് അടുപ്പിച്ചിട്ട് വലതുകൈ പിടിച്ച് വീടിനുള്ളിലേക്ക് നടത്തി. ”സിത്താര ഒന്നും പേടിക്കണ്ട… പാട്ട് അടിപൊളിസൂപ്പറായിരുന്നു. പിന്നെ ഈ രാത്രി നമ്മള്‍ രണ്ടാളും മാത്രം ആഘോഷിക്കാന്‍ പോകുവാ. എന്നെ വിശ്വസിക്കാം. സിത്താരയ്ക്ക് ഈ ഒറ്റരാത്രികൊണ്ട് ജീവിതത്തില്‍ ഗുണമേ ഉണ്ടാവൂ… എന്നോട് സഹകരിക്കുന്നവരെ ഒരിക്കലും ഞാന്‍ തള്ളിക്കളയില്ല.” ശങ്കര്‍ദാസ് കതക് അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *