ദേവദൂതര്‍ പാടി
Devadoothar Paadi | Author : Pamman Junior | Kambistories.com
ചീമേനി ഗ്രാമം കഴിഞ്ഞ പത്ത്ദിവസമായി നടത്തിവന്ന ഉത്സവാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് സ്റ്റേജില്‍ ഗാനമേള ആരംഭിച്ചു. പാല ബിജിഎം ഓര്‍ക്കസ്ട്രായുടെ ഗാനമേളയാണ്. ഗാനമേള സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചീമേനിയിലെ പൗരപ്രമുഖനായ ശങ്കര്‍ദാസ് മുതലാളിയാണ്. ചീമേനിയിലെ അംബാനിയെന്നാണ് ശങ്കര്‍ദാസ് മുതലാളി അറിയപ്പെടുന്നത്.
ഏറ്റവും മുന്‍നിരയിലെ കസ്സേരയില്‍ നടക്കുതന്നെ ശങ്കര്‍ദാസ് മുതലാളി ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ഇടവും വലവും ഉത്സവകമ്മിറ്റി കണ്‍വീനറും പ്രസിഡന്റും. ശങ്കര്‍ദാസ് മുതലാളിയുടെ ഏതാവശ്യയവും സാധിപ്പിച്ചുകൊടുക്കുക എന്നത് മാത്രമാണ് കണ്‍വീനറിന്റെയും പ്രധാന ദൗത്യം. ശങ്കര്‍ദാസ് മുതലാളിയെ പിണക്കിയാല്‍ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും. അത് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗാനമേള തുടങ്ങി. ആദ്യത്തെ പാട്ട് നാട്ടിലെ പരദേവതാസ്തുതിയുണര്‍ത്തുന്നതായിരുന്നു.
”ദാസേട്ടാ… ദാ… ആ കൊഴുമ്മല്‍ രാജീവന്‍ കറങ്ങികറങ്ങി വരുന്നുണ്ട്. അവന്റെ കാര്യമൊന്ന് എസ്‌ഐസാറിനോട് വിളിച്ചുപറയാമോ..” ഉത്സവ കമ്മിറ്റി കണ്‍വീനര്‍ ശങ്കര്‍ദാസിനോട് പറഞ്ഞു. ”ആഹ്… ഉത്സവമല്ലേടോ അവനവിടങ്ങാനും നിന്നോട്ടെന്നേ…”
”അതല്ലങ്ങൂന്നേ… അവനീ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരുടെയെങ്കിലും മാലയോ മറ്റോ കവര്‍ന്നാല്‍ എന്നാ ചെയ്യും…”
”ങ്ഹാ നമുക്ക് നോക്കാന്നേ…” ശങ്കര്‍ദാസ് ഉറപ്പ് പറഞ്ഞു.
ആദ്യത്തെ ഗാനം കഴിഞ്ഞു.
”അടുത്ത ഗാനം ആലപിക്കുവാനായി ഞങ്ങളുടെ അനുഗ്രഹീത ഗായകന്‍ ശ്രീ. ജോസഫ് മൈക്കിളിനെ ആദരപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു…”
സ്റ്റേജില്‍ അടുത്ത ഗാനം ആലപിക്കുവാനായി യൂണിഫോം ധാരികളായ ഗായകര്‍ അണിനിരന്നു. മെയിന്‍ ഗായകനായി എത്തിയത് ജോസഫ് മൈക്കിളും അയാള്‍ക്ക് കോറസ് പാടാനിയി നില്‍ക്കുന്നത് സുബി, സിത്താര, ജാസ്മിന്‍ എന്നീ പേരുകളുള്ള മൂന്ന് പെണ്‍കുട്ടികളായിരുന്നു. അവരും യൂണിഫോമിലായിരുന്നു. ”മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് മലയാളികളുടെ ഗാനശേഖരത്തിലേക്ക് തങ്കകിരീടം വെച്ചുവന്ന ദേവദൂതര്‍പാടി എന്ന ഗാനമാണ് ഞാന്‍ ആദ്യമായി ചീമേനി ഗ്രാമവാസികള്‍ക്ക് മുന്നില്‍ ആലപിക്കുവാന്‍ പോകുന്നത്… എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുമല്ലോ…” ഗായകന്‍ ജോസഫ് മൈക്കിള്‍ പറഞ്ഞു. ”കൈയ്യടിക്കുക മാത്രമല്ലാ….. ഡാന്‍സ് കളിച്ചും നമ്മള്‍ കട്ടയ്ക്ക് കൂടൊണ്ടപ്പാ….” കൊഴുമ്മല്‍ രാജീവനായിരുന്നു അത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് അയാള്‍ അലറി വിളിച്ചുപറഞ്ഞു. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടെ ഗാനമേള ആരംഭിച്ചു.