ദേവാദി 3 ❤😍 [അർജുൻ അർച്ചന]

Posted by

” പിന്നെ എന്റെ കുറച്ച് ബന്ധുക്കൾ അവിടെ ആലുവ ഉണ്ട്….. വളരെ അടുത്ത റിലേഷൻ…… ഒരു രണ്ടു മൂന്ന് വർഷം മുന്നേ ഞാനവിടെ വന്നിട്ട് പോയി… അങ്ങനെ അറിയാം…..”

” ശേ എന്നിട്ട് നീയത് പറഞ്ഞില്ലാലോ….. ”

” അപ്പോഴേക്കും നമ്മൾ വേറെ മാറ്ററിലോട്ട് പോയി…. അതാകും….. ”

” ആലുവ എവിടെ…….. ”

” ഒരു ഫേമസ് പാലം ഉണ്ടല്ലോ…… അതിനു മുന്നേ ഒരു വഴി ലെഫ്റ്റിലോട്ട് പോയാൽ ഒരു 1 കിലോമീറ്റർ പോകുമ്പോൾ റൈറ്റ് സൈഡ് ഉള്ള വീടാണ്……. ”

“നീ പറഞ്ഞത് വെച്ച് നോക്കുമ്പോ അവിടൊക്കെ തന്നെയാണ് ന്റെ വീടും…….. ”

” വെയിറ്റ് നമുക്ക് സംശയം ദുരീകരിക്കാം…..
ന്താ ആദിയുടെ അമ്മയുടെ പേര്….. ”

” ശ്രീലത…… ”

” അച്ഛന്റെ……”

” ജയകുമാർ……. ”

ആദി അത് പറഞ്ഞു തീർന്നതും ഞാൻ പൊട്ടിച്ചിരിച്ചതും ഒരുമച്ചായിരുന്നു………

” എടൊ താൻ പഠിക്കാൻ പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ…….

” എന്താ മനസിലായില്ല…… ”

” ന്നാലും ന്റെ ചേച്ചി തന്നെ ഞാൻ തിരിച്ചറിഞ്ഞില്ലാലോ……. ”

ശെരിക്കും എന്റെ കിളികൾ പല വഴിക്ക് പറന്നിരുന്നു….. കാരണം ആദി എന്റെ സ്വന്തം അപ്പച്ചി ആണ്…….. അതെങ്ങനെ ന്ന് പറഞ്ഞു തരാം…….

” എടൊ തെളിച്ചു പറ എനിക്കൊന്നും മനസിലാകുന്നില്ല…… ”

” എടൊ താൻ എന്റെ ചേച്ചി ആണ്…..കസിൻ… കേട്ടോ
ജയനമ്മാവന്റെ മോളെ……..
ഒരു രണ്ട് മൂന്ന് കൊല്ലം മുന്നേ…..രവി അപ്പൂപ്പന്റെ ഫാമിലി ഗെറ്റ്ടുഗെതർ തന്റെ വീട്ടിൽ വെച്ച് ഉണ്ടായിരുന്നു….. ഓർമ്മയുണ്ടോ…… ”

” ആഹ് ഉണ്ട്…… അന്ന് ഞാൻ ഇല്ലായിരുന്നു……. ”

” അതെ ഇല്ലായിരുന്നു…. താൻ അന്ന് ട്രെയിനിങ്ങിൽ ആയിരുന്നു……. അതോണ്ട് താൻ വന്നില്ല ശെരിക്കുള്ള പേര് എനിക്കറിയില്ല…… കോളേജിൽ കേറിയത് അങ്ങോട്ടുമിങ്ങോട്ടും ആരും പറഞ്ഞില്ല ശെരിയല്ലേ മാളു….. 😂😂😂 ”

” എന്റെ പേര്…….. തനിക്ക് ”

” ആഹ് ബെസ്റ്റ് രാമായണം മൊത്തം വായിച്ചിട്ട് സീതേടെ ഭർത്താവ് ആരാണെന്ന്…… നിക്ക് ഇപ്പൊ ക്ലിയർ ആക്കി തരാം……. ”

ഞാൻ ഫോൺ കൊണ്ട് വന്ന് അമ്മേടെ കൈയിൽ കൊടുത്തു……..

” ആരാടി……”

Leave a Reply

Your email address will not be published. Required fields are marked *