ദേവാദി 11
Devadi Part 11 | Author : Arnjun Archana | Previous Parts
“എനിക്ക് നിന്നെ വിട്ടുപോകാൻ കഴിയില്ല…….എന്നോട് പോകാൻ പറയല്ലേ…….”
പറഞ്ഞത് അങ്ങനെ ആണെങ്കിലും ചക്രവ്യൂഹത്തിലെ അഭിമന്യുവിനെ പോലായിരുന്നു എന്റെ മനസപ്പോൾ….
ഋതു ❗️
ഒരു പൊള്ളുന്ന സത്യം പോലെ എന്റെ മുന്നിൽ അപ്പോൾ തെളിഞ്ഞു വന്നു……….
പക്ഷെ അതിനൊരു സത്യമുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു………
ഞാൻ ഉത്തരം കിട്ടാത്തപോലെ എഴുന്നേറ്റ് ഇരുന്നു……
” നീ….. നീയെന്താ പറഞ്ഞത്………”
” സത്യമാണ്…..എനിക്കത് ഇപ്പോ ഈ നിമിഷമാണ് മനസിലായത്…..നീയില്ലാണ്ട് എനിക്ക് പറ്റില്ല ആദി…..എനിക്ക് എനിക്ക് ….നിന്നെ ഇഷ്ടമാണ്……”
അവൾ എഴുന്നേറ്റു വന്നെന്റെ കോളറിൽ പിടിച്ചു……..
” നീ…. എന്നെ സമാധാനിപ്പിക്കാൻ നോക്കണ്ട… നിനക്ക് അവളെ അല്ലേ ഇഷ്ടം ഋതുവിനെ കുറച്ചു മുൻപ് വരെ നീയത് പറഞ്ഞതല്ലേ… പിന്നെ ഇപ്പോ.. ഇപ്പോ ഇതെന്താ…………”
” എനിക്കറിയില്ല ആദി…..ആ അഖിലയോടുള്ള ദേഷ്യം എന്നെകൊണ്ട് അവരുടെ വീടുവരെ എത്തിച്ചു….. അത് വരെ സത്യമാണ് എന്റെ പ്രണയം തകർത്തതിനുള്ള ദേഷ്യമാണത്….. പക്ഷെ ഋതു പഴയ പോലെ ആയെങ്കിലും അവളുടെ തിരിച്ചു വരവിൽ എനിക്ക് യാതൊരു എക്സൈക്ട്മെന്റുമില്ല,……. അവള് സംസാരിക്കും ഞാൻ കേട്ടിരിക്കും അതല്ലാതെ അവളുടെ പഴയ ദേവ് ആവാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല…… ഞാൻ ഒരുപാട് ശ്രെമിച്ചു…. പറ്റണില്ല…… ഇപ്പോ ഇപ്പോ അറിയാം…. അതിന്റെ കാരണം നീയാണ്……. നിന്നോടുള്ള എന്റെ ഇഷ്ടമാണ്…… നീ നീ എന്നിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഫാക്ട് ആണ് ആദി….. പഴയ ദേവിന് ഋതുവായിരിക്കും എല്ലാം…. പക്ഷെ ആ ദേവ് എന്ന എനിക്ക് പുനർജ്ജന്മം തന്നതും എന്നെ തിരിച്ചു കൊണ്ട് വന്നതും നീയാണ് ആ നിന്നെ വിട്ട് പോകാൻ ആണോ എന്നോട് പറയണേ ആദി….. ഐ നീഡ് യൂ ഇൻ മൈ ലൈഫ്…. ഐ ഡോണ്ട് വാണ്ട് ടു ലൂസ് യൂ…… ഋതുവിന്റെ കാര്യം എങ്ങനാണെന്ന് ഇപ്പൊ എനിക്ക് അറിയില്ല….. പക്ഷെ നിനക്ക് എന്നെ വേണ്ടങ്കിൽ ഞാ…….”
പൂർത്തിയാക്കുന്നതിനു മുന്നേ അവൾ എന്റെ ചുണ്ടുകൾ വായിലാക്കിയിരുന്നു…….
കുറച്ച് നേരത്തിനു ശേഷം അവ വേർപെട്ടു…..
” യൂ നോ വാട്ട്… നിന്നിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകളാണിവ……പക്ഷെ ഈ സിറ്റുവേഷൻ….. ”
” ഐ നോ…. ഒരേസമയം രണ്ട് പേർ…വേണ്ടന്ന് വെയ്ക്കാൻ എളുപ്പവുമല്ലാത്ത സിറ്റുവേഷൻ…… എനിക്കറിയാം എന്ത് ചെയ്യണമെന്ന്……”