ദേവ കല്യാണി ക്ലൈമാക്സിനപ്പുറം
Deva Kallyani Part 9 bY Manthan raja | Click here to read previous part
Other Stories by Manthanraja
ശേഖരന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ദേവന്റെ മനസ് കലുഷിതമായിരുന്നു .അന്ന് കല്യാണി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ ദിവസം പോലെ …ഒരു പക്ഷെ അതിലും കൂടുതല്‍ ….അവള്‍ വന്ന ദിവസം മുതലുള്ള ഓരോ സംഭവ വികാസങ്ങളും ഓരോന്നായി ദേവന്‍റെ മനസിലേക്ക് കടന്നു വന്നു …
തന്‍റെ ജീവിതത്തില്‍ എന്താണ് നടക്കുന്നത് ? കഴിഞ്ഞ കുറച്ച് സമയം കൊണ്ട് തന്‍റെ ചുറ്റും നടക്കുന്നതെന്തന്ന് ദേവനു പോലും മനസിലായില്ല .
മഞ്ജു…….അവള്‍ തെറ്റിധാരണ ഒക്കെ കളഞ്ഞ് തന്റെ കൂടെ വരാമെന്ന് സമ്മതിച്ചിരിക്കുന്നു …പക്ഷെ , അവളെ പണ്ടത്തെ പോലെ സ്നേഹിക്കാന്‍ ,പണ്ടത്തെ അതെ തീവൃതയില്‍ തന്നെ ജീവിക്കുവാന്‍ തനിക്ക് കഴിയുമോ ?
മഞ്ജു ഇന്ന് തന്നെ വരുമെന്ന് പറഞ്ഞെങ്കിലും വന്നാല്‍ അവളുടെ കല്യാണിയോടും കുഞ്ഞിനോടുമുള്ള സമീപനം എന്താകും ? അപ്പോഴെത്തെ മാനസികാവസ്ഥയില്‍ കല്യാണിയാണ് തനിക്കു ചേരുന്നതെന്ന് അവള്‍ പറഞ്ഞെങ്കിലും ഏതെങ്കിലും ഭാര്യ തന്റെ ഭര്‍ത്താവിനെ പങ്കു വെക്കുവാന്‍ സമ്മതിക്കുമോ ? പക്ഷെ ….മഞ്ജു …അവള്‍ അമ്മാവന്‍റെ കൂടെ …ഛെ…..തനിക്കത് ഓര്‍ക്കാന്‍ കൂടി വയ്യ …തന്റെ ഭാര്യ ..ആ പൊട്ടി പെണ്ണ് ….താന്‍ ആവശ്യപെടുമ്പോള്‍ മാത്രം സെക്സിന് സമ്മതിക്കുന്ന അവള്‍ അവരുമായി ……പാവം ….അവളെന്ത് വേദന അനുഭവിച്ചിട്ടുണ്ടാകും ..മാനസികമായും ശാരീരികമായും …..ഓര്‍ക്കാന്‍ കൂടി വയ്യ …..പക്ഷെ … ആ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് വികാരം വരുന്നതെന്ത്?’
ദേവന്‍ ആ ഓര്‍മയില്‍ നിന്നും മനസ്മാറ്റി , അവന്‍ കല്യാണിയെ നോക്കി ….ആദി മോന്‍ ഉറങ്ങുവാണ്….പാവം ..തന്റെ രക്തത്തില്‍ പിറന്ന എന്റെ സ്വന്തം കുഞ്ഞ് ….അപ്പോഴത്തെ അവസ്ഥയില്‍ അവനെ ഒന്ന് ലാളിക്കുവാന്‍ , ഒരുമ്മ കൊടുക്കുവാന്‍ പോലും സാധിച്ചില്ല ……കല്യാണി പുറത്തേക്ക് നോക്കി ഇരിക്കുവാണ് ….മുഖം ഇരുണ്ടു മൂടി , വലിഞ്ഞു മുറുകി നില്‍ക്കുന്നു …ഇനിയുള്ള തന്റെ ഭാവിയെ പറ്റി ആലോചിക്കുകയയിരിക്കും അവള്‍ …….താനും മഞ്ജുവും കൂടി എടുക്കുന്ന തീരുമാനമാണല്ലോ അവളുടെ ഇനിയുള്ള ജീവിതം ….താനും മഞ്ജുവും …..അല്ല …മഞ്ജുവിന്റെ തീരുമാനം …അവളല്ലേ തന്റെ ഭാര്യ …….അവളെ ഉപേക്ഷിക്കാന്‍ തീരെ മനസ് വരുന്നില്ല ….പക്ഷെ …കല്യാണി …..അവള്‍ …അവളെ …അവളെ എന്ത് ചെയ്യും ? എന്റെ കുഞ്ഞിനു ജീവന്‍ കൊടുക്കാന്‍ വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ചു , സ്വന്തം ജീവിതം ഹോമിച്ചു ഇറങ്ങി തിരിച്ചവള്‍ …അവള്‍ക്കെന്ത് കൊടുത്തലാണ് മതിയാവുക …..തന്റെ കൂടെ താമസിക്കുമ്പോള്‍ അവളെ എന്ത് വികാരത്തിലാവും താന്‍ സമീപിക്കുക …….ഇനിയൊരിക്കലും അവളെ മനസ് കൊണ്ട് പോലും വ്യഭിചരിക്കാതിരിക്കാന്‍ ശക്തി തരണേ ഈശ്വരാ….. തനിക്കൊരു തീരുമാനവും എടുക്കനാവുന്നിലല്ലോ ഈശ്വരാ …… ടെസ ഉണ്ടായിരുന്നെങ്കില്‍ …ദൈവമേ ……ടെസ …..