ദേവ കല്യാണി 6

Posted by

അപ്പോൾ വസുന്ധരയിൽ മാസാവസാന മീറ്റിങ് നടക്കുകയായിരുന്നു . കഴിഞ്ഞ മാസങ്ങളിലെ പോലെ തന്നെ മഞ്ജുവിനെ എല്ലാവരും ആവോളം പുകഴ്ത്തി . ഇന്ന് കിട്ടിയ ക്വട്ടേഷനും മഞ്ജുവിന്റെ മിടുക്കു കൊണ്ടാണല്ലോ ലഭിച്ചത്

“അങ്ങനെ നമുക്ക് ആ ക്വട്ടേഷനും കിട്ടി ..അത് മഞ്ജുവിന്റെ മിടുക്കു ഒന്ന് മാത്രമാണ് .. ഉള്ള കമ്പനിയുടെ ക്വട്ടേഷൻ കൂടി നമുക്ക് ലഭിക്കണം …സമാജത്തിന്റെ ചെറിയ ചെറിയ ക്വട്ടേഷൻ കല്യാണിക്കാണ് കിട്ടാറ്‌ പതിവ് ..എന്നാൽ ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട് . പട്ടു സാരികൾ കൂടാതെ പൂർണമായും പട്ടിൽ നെയ്ത ചുരിദാർ , പാവാടകൾ കൂടാതെ കേരള ട്രഡീഷണൽ ഗോൾഡൻ മാലകൾ ,വളകൾ തുടങ്ങിയവ ചേർന്ന വലിയ ക്വട്ടേഷൻ ആണ് വന്നിട്ടുള്ളതു ..ഇത് നമുക്ക് ലഭിച്ചാൽ തുടർന്നുള്ള വർഷങ്ങളിലെ ബിസിനസും നമുക്കായിരിക്കും “

” അച്ഛാ …ചെറിയ ക്വട്ടേഷൻ ആണെങ്കിലും ഇത് നമുക്ക് ഏതു വിധേനയും പിടിക്കണം …കല്യാണിക്കു ഒരു വിധത്തിലും ഈ ബിസിനസ് കിട്ടാൻ പാടില്ല “

സജീവ് ഇടയ്ക്കു കയറി പറഞ്ഞു

ഇടയ്ക്കിടയ്ക്ക് ബിസിനസ് സംബന്ധിച്ചുള്ള കാര്യങ്ങൾ വരുമ്പോൾ സോമശേഖരൻ ദേവനെ കണ്ടു പടിക്കു എന്ന് പറയുന്നത് രാജീവിനില്ലെങ്കിലും ,സജീവന് നേരിയ അലോസരം ഉണ്ടാക്കിയിരുന്നു . കാരണം കൂടുതലും ബിസിനസ് സംബന്ധമായ യാത്രകൾ നടത്തിയിരുന്നത് സജീവ് ആയിരുന്നു .

” സജീവ് സാർ ഒന്ന് കൊണ്ടും വിഷമിക്കണ്ട ..ഈ ഓർഡർ “വസുന്ധരയ്ക്ക് തന്നെ കിട്ടിയിരിക്കും “

മഞ്ജുവാണത് പറഞ്ഞത്

” ഗുഡ് ….മിടുക്കി ….എന്നാലിനി ഫുഡ് കഴിഞ്ഞിട്ട് ഒരു അവലോകനം ആകാം ……അത് കഴിഞ്ഞു എല്ലാവർക്കും പിരിയാം ” ശേഖരൻ പറഞ്ഞു

മഞ്ജു ഇപ്പോൾ “വസുന്ധരയിലെ ” എല്ലാ ബിസിനസ് മേഖലകളിലും കൈവെച്ചു തുടങ്ങി . അവൾ ശാരിയെ റെഡിമെയ്ഡ് സെക്ഷൻ തുടങ്ങി അതിലേക്കു മാറ്റി . അവൾക്കു അതിന്റെ ഒരു വിഹിതം സെയിൽസ് ശതമാനവും നിശ്ചയിച്ചു . ഡ്രെസ് എടുക്കാൻ വരുന്നവർക്ക് ഇഷ്ടമായില്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് ചുരിദാർ , ഷർട്ട് എന്നിവ തയ്ച്ചു കൊടുക്കും …പെട്ടന്നാണ് ആ യൂണിറ്റ് ജനപ്രീതി പിടിച്ചു പറ്റിയത്

Leave a Reply

Your email address will not be published. Required fields are marked *