ദേവ കല്യാണി 6

Posted by

ദേവൻ മുറിയിലേക്ക് പോയി ഉറങ്ങുന്ന കല്യാണിയെ നോക്കി . അവൻ കുനിഞ്ഞു അവളുടെ നിറവയറിൽ പതുക്കെ ഉമ്മവെച്ചു . അകത്തു കുഞ്ഞനങ്ങിയോ എന്നൊരു സംശയം …ദേവൻ പതുക്കെ അവളുടെ വയറിൽ ചെവി വെച്ച് കാതോർത്തു …ഒരു തുടിപ്പ് . തന്റെ ശിരസ്സിൽ കല്യാണിയുടെ കൈ തലോടുന്നു അറിഞ്ഞു ദേവൻ തല ചെരിച്ചു അവളെ നോക്കി . ഒന്ന് പുഞ്ചിരിച്ചു ശേഷം അവൾ വീണ്ടും നിദ്രയിലേക്ക് വീണു

…………………………………………………………….

അന്ന് ദേവന് ഷോപ്പിൽ കുറച്ചേറെ ജോലിയുണ്ടായിരുന്നു . അതിൽ പ്രധാനപ്പെട്ടത് ഒരു ക്വട്ടേഷനും…ഏതു വിധേനയും വസുന്ധരയ്ക്ക് ആ ക്വട്ടേഷൻ പോകാതെ നോക്കുക എന്നതായിരുന്നു അയാളുടെ വെല്ലുവിളി .. ക്വട്ടേഷന്റെ സമയം അവസാനിക്കുന്നതിനു രണ്ടു മിനുട്ടു മുമ്പേയാണ് അയാൾ അത് സബ്മിറ് ചെയ്‌തത്‌ . ഇത്തവണ അതിന്റെ ഡീറ്റെയിൽസ് മെയിലിൽ ഒന്നും കിടക്കാതെ ഗൂഗിൾ ഡ്രൈവിൽ കോപ്പി ചെയ്യാൻ ശ്രദ്ധിച്ചിട്ടാണ് ദേവൻ മടങ്ങിയത് .

എന്നാൽ അതും വസുന്ധരയ്ക്ക് ലഭിച്ചു എന്ന വാർത്തയാണ് പിറ്റേദിവസം ദേവന് കിട്ടിയത്

അന്ന് ഷോപ്പടച്ചു ദേവൻ വീട്ടിൽ എത്തിയപ്പോൾ ടെസയും വീട്ടിൽ ഉണ്ടായിരുന്നു . കല്യാണിയും ശാരദയും ടെസയും ഒന്നിച്ചു വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു അയാൾ ചിരിച്ചു കൊണ്ട് ഡ്രെസ് മാറാൻ അകത്തേക്ക് പോയി .ഡ്രെസ് മാറി ടോയ്‌ലെറ്റിൽ കയറി ഫ്രഷായി ഇറങ്ങി വന്നപ്പോഴേക്കും ടെസ ചായയുമായി അകത്തേക്ക് വന്നു

‘ എന്താടോ ഇന്ന് വീട്ടിൽ ആരുമില്ലേ ?’

‘ ഉണ്ട് ദേവേട്ടാ ..ഞാൻ ദേ ഇറങ്ങുവാ ..ദേവേട്ടൻ ഏതു കോലത്തിൽ വരൂന്നു നോക്കാനിരുന്നതാ ” ടെസ ആക്കിയ ചിരിയോടെ പറഞ്ഞു

” അതെന്താടോ ?”

” അല്ല …ഈ ക്വട്ടേഷനും പോയില്ലേ ?”

” പോകട്ടെ …അല്ലാതെ തന്നെ നമുക്ക് ആവശ്യത്തിന് കിട്ടുന്നില്ലേ “

” ഹ്മ്മ് ..ശെരിയാ ദേവേട്ടാ …പക്ഷെ ടെസ ഇത് വിടുന്നില്ല. ഇന്ന് മുപ്പതല്ലേ …ഇപ്പോൾ വസുന്ധരയിൽ മാസാവസാന മീറ്റിങ്ങിന്റെ ആഘോഷം തകർക്കുകയായിരിക്കും . നടക്കട്ടെ …നാളെ ഒന്നാം തീയതി …നാളെയല്ലേ ആ അമേരിക്കൻ സമാജത്തിന്റെ ക്വട്ടേഷൻ …..അതീ ടെസ നേടിയിരിക്കും .തീർച്ച ‘

‘ അത് വിടടോ ..താനതിന്റെ പുറകെ പോയി ടെൻഷൻ അടിക്കേണ്ട ….അല്ലാതെ തന്നെ നമ്മുടെ കൗണ്ടർ സെയിൽ ഇപ്പോൾ ടോപ്പിൽ അല്ലെ ‘

” ഹ്മ്മ് …ശെരി ദേവേട്ടാ ..ഞാൻ ഇറങ്ങുവാ ….”

” ടെസ ..താൻ നിൽക്ക് …ഞാൻ കൊണ്ടുപോയി വിടാം “

വേണ്ട ദേവേട്ടാ …രാത്രിയായില്ലേ …ഇനിയെന്നും കല്യാണിയുടെ കൂടെ ആള് വേണം …ഗുഡ് നൈറ്റ് “

Leave a Reply

Your email address will not be published. Required fields are marked *